പെരിന്തല്‍മണ്ണയില്‍ രണ്ടു പേർ തമ്മിലുണ്ടായ സംഘർഷത്തിനിടെ കുത്തേറ്റ് ഒരാൾ മരിച്ചു

ആലിപ്പറമ്പ് (പെരിന്തല്‍മണ്ണ): രണ്ടു പേർ തമ്മിലുണ്ടായ സംഘർഷത്തിനിടെ ആലിപ്പറമ്പില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. ആലിപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം പുത്തന്‍ വീട്ടില്‍ സുരേഷ്ബാബു (53) ആണ് മരിച്ചത്.ഞായറാഴ്ച രാത്രി 10:30-ഓടെയാണ് സംഭവം. തുടർന്ന് ബന്ധുവും അയല്‍വാസിയുമായ പുത്തന്‍ വീട്ടില്‍ സത്യനാരായണ(53)നെ പെരിന്തല്‍മണ്ണ പോലീസ് കസ്റ്റഡിയിലെടുത്തു.

മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പുറത്ത് വരുന്ന വിവരം. 2023-ലും സുരേഷ് ബാബുവും സത്യനാരായണനും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഘട്ടനത്തില്‍ ബാബുവിന്റെ തലയില്‍ മാരകമായി മുറിവേറ്റിരുന്നു. പ്രതി സത്യനാരായണന്‍ സുരേഷ് ബാബുവിന്റെ അമ്മയുടെ അമ്മാമന്റെ മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *