പ്രായമായവരിൽ മൂന്നിലൊരാൾക്ക് ഏകാന്തത; ബാധിതർ സ്ത്രീകൾ?

ഒറ്റപ്പെടലും ഏകാന്തതയും എല്ലാ പ്രായത്തിലുള്ളവരുടെയും ആരോഗ്യത്തെ നല്ല രീതിയിൽ ബാധിക്കുന്നുണ്ട്. ഇതിൽ പ്രായമായവരിൽ ഇത് വ്യാപകമാണെങ്കിലും അവഗണിക്കപ്പെടുകയാണ് പതിവ്. ഉയർന്നനിലവാരമുള്ള സാമൂഹികബന്ധങ്ങൾ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും ക്ഷേമത്തിനും അത്യാവശ്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

പുകവലി, വ്യായാമമില്ലായ്മ, പൊണ്ണത്തടി എന്നിവ പോലെ സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും മരണനിരക്കിൽ ഏറെ സ്വാധീനംചെലുത്തുന്നുണ്ട്. ഇത് പൊതുജനാരോഗ്യത്തിന്റെ പ്രധാന ആശങ്കയാണെന്ന് യുഎസ് സർജൻ ജനറലായിരുന്ന വിവേക് മൂർത്തി ചൂണ്ടിക്കാണിച്ചിരുന്നു.

സാമൂഹിക ഒറ്റപ്പെടലും ഏകാന്തതയും

രണ്ട് വ്യത്യസ്ത അവസ്ഥകളാണ് ഏകാന്തതയും സാമൂഹികമായ ഒറ്റപ്പെടലും. സാമൂഹിക ഒറ്റപ്പെടൽ കുടുംബവുമായോ സുഹൃത്തുക്കളുമായോ സമൂഹവുമായോ വ്യക്തികൾക്ക് മതിയായ ബന്ധമില്ലാത്ത അവസ്ഥയാണ്. ഏകാന്തത എന്നത് ഒറ്റയ്ക്കാണെന്ന മാനസികമായ അവസ്ഥയാണ്. വ്യത്യസ്തസമയങ്ങളിൽ ആളുകൾ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെടുന്നു, കൂടാതെ അവർക്ക് ഏകാന്തത അനുഭവപ്പെടാതെ തനിച്ചായിരിക്കാൻ കഴിയും. അതേസമയം, ഒരാൾ ഒരുപാട് ആളുകൾക്കിടയിലാണെങ്കിലും ഏകാന്തത അനുഭവപ്പെടാം.

കാരണങ്ങൾ

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പ്രായമായവരിൽ മൂന്നിൽ ഒരാൾ ഏകാന്തത അനുഭവിക്കുന്നുണ്ട്. എന്നാണ് ഏകാന്തത കൂടുതൽ ബാധിക്കുക സ്ത്രീകളെയാണ്. ആരോഗ്യപ്രശ്നങ്ങളുള്ളവരിൽ സ്ഥിതി വഷളാകും. തൊഴിലില്ലാത്തവരിലും ഒറ്റയ്ക്ക് താമസിക്കുന്നവരിലും ഇത് സാധാരണമാണ്.പങ്കാളിയുടെയോ മറ്റ് പ്രിയപ്പെട്ടവരുടെയോ മരണം, കാഴ്ചയും കേൾവിയും കുറയൽ, ചലനശേഷി കുറയൽ, വിട്ടുമാറാത്ത രോഗം, ഗതാഗതസൗകര്യം ലഭിക്കാത്തത് അല്ലെങ്കിൽ ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാനാകാത്തത് എന്നിങ്ങനെയുള്ള ഘടകങ്ങളും പ്രായമായവരിൽ ഒറ്റപ്പെടലിനും ഏകാന്തതയ്ക്കും സാധ്യത ഉയർത്തുന്നു.

ദോഷവശങ്ങൾ

ഏകാന്തത അനുഭവിക്കുന്നവർക്ക് ഹൃദ്രോഗം, പക്ഷാഘാതം, ഉത്കണ്ഠ, സ്മൃതിനാശം, വിഷാദം തുടങ്ങിയവയ്ക്കുള്ള സാധ്യത ഏറെ കൂടുതലാണ്. എന്നാൽ, മെച്ചപ്പെട്ട സാമൂഹികബന്ധമുള്ളവർക്ക് ദീർഘായുസ്സും വൈകാരിക, സാമൂഹിക, ശാരീരിക ക്ഷേമവുണ്ടാകും.

എങ്ങനെ നേരിടാം

അതിനാൽ സാമൂഹികബന്ധങ്ങൾ നിലനിർത്തുകയും പുതിയത് കെട്ടിപ്പടുക്കുകയും ചെയ്യണം. കൂടാതെ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ അയൽക്കാരുമായോ ദിവസവും നിശ്ചിത സമയം ചെലവഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.ലൈബ്രറികളിലോ പ്രാദേശിക വയോജന കേന്ദ്രങ്ങളിലോ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുക.പ്രഭാഷണങ്ങൾ, ഓൺലൈൻ ക്ലാസുകൾ, സംഘടനാ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കായി സമയം മാറ്റിവെക്കുക.സംഘമായി പ്രവർത്തിക്കേണ്ട കാര്യങ്ങളിൽ പങ്കെടുക്കുക.

പ്രിയപ്പെട്ടവരുടെ വിയോഗം കാരണം ദുഃഖം അനുഭവിക്കുന്നുണ്ടെങ്കിലും സ്ഥിതി നിയന്ത്രണാതീതമാണെങ്കിലും സൈക്കോളജിസ്റ്റിന്റെ പിന്തുണ തേടുകആരോഗ്യകരമായ വാർധക്യദശകത്തിന്റെ (2021-2030) ഭാഗമായി സാമൂഹിക ഒറ്റപ്പെടലും ഏകാന്തതയും പരിഹരിക്കുന്നതിന് ഐക്യരാഷ്ട്രസഭ നടപടികൾ ആലോചിച്ചുവരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *