ഓൺലൈൻ മൂലമുള്ള തട്ടിപ്പ് പണം ക്രിപ്‌റ്റോ വഴി വിദേശത്തേക്ക് അയച്ചു: ബിഗ് ബോസ് താരം ബ്ലെസ്‌ലി റിമാൻഡിൽ.

ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ യൂട്യൂബറും ബിഗ് ബോസ് റിയാലിറ്റി ഷോ റണ്ണറപ്പുമായിരുന്ന ബ്ലെസ്‌ലിയെ അറസ്റ്റ് ചെയ്തു. കാക്കൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് പരാതിയെ തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്‌റ്റോ കറൻസിയാക്കി വിദേശത്തേക്ക് കടത്തിയെന്ന കേസിലാണ് ഇയാൾ പിടിയിലായത്. ഈ കേസിൽ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്ത മറ്റ് രണ്ട് പ്രതികൾ നിലവിൽ ജയിലിലാണ്.നിരവധി പേർ ഉൾപ്പെട്ട വലിയ തട്ടിപ്പാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു. കേസിലെ എട്ട് പ്രതികൾ വിദേശത്തേക്ക് കടന്നതായും വിവരമുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് ബ്ലെസ്‌ലിയെ കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *