ഓപ്പൺ എ.ഐയുടെ പുതിയ ചുവട് വെപ്പ്; ജി.പി.ടി. 5.1 മോഡല്‍ പുറത്തിറക്കി;

ഓപ്പൺ എ.ഐയുടെ പുതിയ ഫ്ലാഗ്ഷിപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജി.പി.ടി. 5.1 പുറത്തിറക്കി.ഇതിലെ പ്രധാന സവിശേഷത ‘ജി.പി.ടി. 5.1 ഇൻസ്റ്റന്റ്’, ‘ജി.പി.ടി. 5.1 തിങ്കിങ്’ എന്നിങ്ങനെ രണ്ട് ബുദ്ധിപരമായ മോഡലുകളാണ്സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് സമഗ്രവുമായ വിശകലന ശേഷി ഉപയോഗിച്ച് മറുപടി നൽകാൻ രൂപകൽപ്പന ചെയ്തതാണ് ജി.പി.ടി. 5.1 തിങ്കിങ് മോഡ്. അതേസമയം, വേഗമേറിയതും സ്വാഭാവികവുമായ സംഭാഷണങ്ങൾ സാധ്യമാക്കുന്നത് ജി.പി.ടി. 5.1 ഇൻസ്റ്റന്റ് ആണ്.. ഈ രണ്ട് മോഡലുകൾക്കും ചോദ്യത്തിന്റെ സങ്കീർണ്ണത സ്വയം തിരിച്ചറിയാനുള്ള കഴിവുണ്ട്. അതായത്, കഠിനമായ ചോദ്യങ്ങൾക്ക് കൂടുതൽ പ്രോസസ്സിങ് ശേഷി ഉപയോഗിക്കുകയും ലളിതമായ ചോദ്യങ്ങൾക്ക് തൽക്ഷണം മറുപടി നൽകുകയും ചെയ്യുന്ന രീതിയിലാണ് ഇവ പ്രവർത്തിക്കുന്നത്.ജി.പി.ടി. 5.1-ൻ്റെ പ്രധാന പ്രത്യേകത, സംഭാഷണങ്ങളിൽ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന എട്ട് വ്യത്യസ്ത ‘പേഴ്സണാലിറ്റി’ മോഡുകളാണ്. പ്രൊഫഷണൽ, ഫ്രണ്ട്‌ലി, കാൻഡിഡ്, ക്വിർക്കി, എഫിഷ്യന്റ്, നെർഡി, സിനിക്കൽ എന്നിങ്ങനെയുള്ള ഈ മോഡുകൾ വഴി സംഭാഷണത്തിൻ്റെ ശൈലിയും ടോണും ഇഷ്ടാനുസരണം മാറ്റാനാകും.പുതിയ എ.ഐ. മോഡലിൻ്റെ ലഭ്യതയുടെ കാര്യത്തിൽ, ചാറ്റ് ജി.പി.ടി.യുടെ പ്രോ, പ്ലസ്, ഗോ, ബിസിനസ് വരിക്കാർക്ക് ഇത് നേരത്തെ ഉപയോഗിച്ചു തുടങ്ങാൻ സാധിക്കും. പിന്നാലെ സൗജന്യ ഉപയോക്താക്കൾക്കും ലഭ്യമാകും.എന്റർപ്രൈസ്, എജ്യുക്കേഷൻ പ്ലാനുകളിലുള്ളവർക്ക് ഒരാഴ്ചത്തെ പ്രിവ്യൂ പരിധിയോടെയായിരിക്കും ലഭിക്കുക. പുതിയ പതിപ്പ് വന്നാലും, ഡ്രോപ്പ് ഡൗൺ മെനുവിൽ പഴയ ജി.പി.ടി. 5 വേർഷനുകൾ തുടർന്നും ഉപയോഗിക്കാനുള്ള സൗകര്യവും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *