അമിതമായി സംസ്കരിച്ച ഭക്ഷണം അകാല മരണത്തിന് വഴിയൊരുക്കാം – പുതിയ പഠനം

പാക്കറ്റിലും കുപ്പിയിലും മറ്റുമെത്തുന്ന അമിതമായി സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് റിപ്പോർട്ട്. പാക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ മുതൽ‌ ശീതളപാനീയങ്ങൾ വരെയുള്ള അൾട്രാ പ്രൊസസ്ഡ് ഫുഡ്‌സ് (യു.പി.എഫ്.) എന്ന വിഭാഗത്തിൽപ്പെട്ട ഭക്ഷ്യവസ്തുക്കളിൽ രുചി, മധുരം, പ്രിസർവേറ്റീവുകൾ, വർധിപ്പിക്കുന്ന വസ്തുക്കൾ തുടങ്ങിയവ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് അകാല മരണത്തിനും ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം തുടങ്ങിയ രോഗങ്ങളുടെ സാധ്യതയും ഉയർത്തുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

ഭക്ഷണക്രമത്തിൽ അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളുടെ അനുപാതത്തിലുണ്ടാകുന്ന 10 ശതമാനം വർധനവ് അകാല മരണസാധ്യത മൂന്ന് ശതമാനംവരെ കൂട്ടുമെന്നാണ് പുതിയ കണ്ടെത്തൽ. ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് അമേരിക്കൻ ജേണൽ ഓഫ് പ്രിവന്റീവ് മെഡിസിനിലാണ്. ദൈനംദിന കലോറിയുടെ പകുതിയിലധികവും അമിതമായി സംസ്കരിച്ച ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്നു. 2018-ൽ യു. എസ്സിൽ ഏകദേശം 1,24,000 അകാല മരണങ്ങൾ ഇതുമൂലം സംഭവിച്ചതായാണ് പഠനത്തിൽ സൂചിപ്പിക്കുന്നത്.അമിതമായി സംസ്കരിച്ച ഭക്ഷണത്തെ ഇത്രയധികം ദോഷകരമാക്കുന്നത് അവയിലെ സ്വാഭാവികമായ ഘടനയിലുണ്ടാക്കുന്ന മാറ്റമാണ്.

കൃത്രിമ വസ്തുക്കൾ ചേർക്കുന്നതോടെ ഈ ഭക്ഷണങ്ങളുടെ പോഷകമൂല്യം കുറയുകയും ആരോ​ഗ്യത്തെ ദോഷകരവുമായി ബാധിക്കുകയും ചെയ്യുന്നു. എന്നിരിന്നാലും, ഇത്തരം ഭക്ഷണങ്ങളോടുള്ള ആസക്തി അവയുടെ ഉപഭോഗം കുറയ്ക്കുന്നതും ബുദ്ധിമുട്ടാക്കുന്നു.കാർബോഹൈഡ്രേറ്റും കൊഴുപ്പും തമ്മിലുള്ള അനുപാതം ഭക്ഷണത്തെ സംബന്ധിച്ച് വളരെയധികം പ്രധാനമാണ്. അതായത്, 100 ഗ്രാം ആപ്പിളിൽ 55 കിലോ കലോറി കാർബോഹൈഡ്രേറ്റും 1.5 കിലോ കലോറി കൊഴുപ്പുമടങ്ങിയിട്ടുണ്ട്. അതെസമയം 100 ഗ്രാം സാൽമണിൽ 0 കിലോ കലോറി കാർബോഹൈഡ്രേറ്റും 73 കിലോ കലോറി കൊഴുപ്പുമുണ്ട്. എന്നാൽ, നമ്മൾ പുറത്തുനിന്ന് വാങ്ങുന്ന 100 ഗ്രാം ചോക്ലേറ്റിൽ 37 കിലോ കലോറി കാർബോഹൈഡ്രേറ്റും 266 കിലോ കലോറി കൊഴുപ്പുമുണ്ട്.

അമിതമായി സംസ്കരിച്ചതും മധുരം ചേർത്തതുമായ ഭക്ഷണങ്ങൾക്ക് നികുതി ചുമത്തുന്നതുൾപ്പെടുയുള്ള നടപടികളിലേക്ക് സർക്കാർ പോകണമെന്ന് നേരത്തെ വിദ​ഗ്ധർ വ്യക്തമാക്കിയിരുന്നു. ശുദ്ധമായ ഭക്ഷ്യവസ്തുക്കൾക്ക് സബ്സിഡി കൊടുത്ത് നല്ല ഭക്ഷണശീലം പ്രോത്സാഹിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *