സ്വർണക്കൊള്ളയുടെ മുഖ്യ സൂത്രധാരൻ, പോറ്റിക്ക് സ്വർണം കൈമാറാൻ നിർദേശിച്ചത് പത്മകുമാർ തന്നെ ; റിമാൻഡ് റിപ്പോർട്ട് പുറത്ത്

ശബരിമല സ്വർണതട്ടിപ്പ് കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് കുരുക്ക് മുറുകുന്നു. സ്വർണക്കൊള്ളയ്‌ക്ക് തുടക്കമിട്ടത് പത്മകുമാറാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സ്വർണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ നിർദേശിച്ചത് പത്മകുമാറാണെന്ന് ഇതിനോടകം വ്യക്തമായി. ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് റിമാൻഡ് ചെയ്യുകയായിരുന്നു.
ശബരിമല സ്വർണതട്ടിപ്പിന്റെ ബു​ദ്ധികേന്ദ്രം പത്മകുമാറാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് അനുകൂല നടപടി സ്വീകരിക്കാൻ പ്രസിഡന്റ് നിർദേശിച്ചതായി ഉദ്യോ​ഗസ്ഥർ മൊഴി നൽകിയെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. സ്വർണം നൽകാനുള്ള തീരുമാനം ദേവസ്വം ബോർഡ് അം​ഗങ്ങളെ അറിയിച്ചതും പത്മകുമാറായിരുന്നു. ഇതിനുള്ള ശ്രമങ്ങൾ 2019 ഫെബ്രുവരി മുതൽ ആരംഭിച്ചിരുന്നതായാണ് കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *