പഹല്‍ഗാം ഭീകരാക്രമണം: പ്രാദേശിക സഹായം പരിശോധിച്ച് എന്‍ഐഎ; വ്യാപാരികളെ ഉള്‍പ്പെടെ ചോദ്യംചെയ്യും

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് എന്‍ഐഎ. ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചുവെന്ന സംശയത്തില്‍ പ്രദേശത്തെ വ്യാപാരികളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. കൂടാതെ പഹല്‍ഗാമില്‍ ഭീകരര്‍ ആക്രമണം നടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വ്യാപാരസ്ഥാപനങ്ങള്‍ തുറന്നവരും ആക്രമണത്തിന്റെ അന്ന് ഷോപ്പ് അടച്ചിട്ടവരുമായവരെ തിരഞ്ഞുപിടിച്ച് എന്‍ഐഎ ചോദ്യം ചെയ്യുന്നുണ്ട്.

പഹല്‍ഗാമില്‍ ആക്രമണം നടക്കുന്നതിന് 15 ദിവസം മുമ്പ് മാത്രം കച്ചവടം തുടങ്ങിയ, ആക്രമണ ദിവസം വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടവരെയാണ് എന്‍ഐഎ ചോദ്യം ചെയ്യുന്നത്. 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എന്‍ഐഎ പ്രദേശത്തെ 100 പേരെയെങ്കിലും ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്.അതെസമയം ആക്രമണം നടന്ന ദിവസം ഷോപ്പ് തുറക്കാതിരുന്ന ഒരാളെ എന്‍ഐഎ ചോദ്യം ചെയ്യുന്നുണ്ട്. ഇയാളെ ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവര്‍ക്കൊപ്പമാണ് ചോദ്യം ചെയ്യലിന് വിധേയനാക്കിയത്. ഇയാളുടെ ഐപി അഡ്രസ് വിവരങ്ങളും ഇന്റര്‍നെറ്റില്‍ എന്തൊക്കെ വിവരങ്ങളാണ് തിരഞ്ഞതെന്നുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ എൻ ഐ എ അന്വേഷിക്കുന്നുണ്ട്.കൂടാതെ സംഭവം നടക്കുന്ന സമയത്ത് ഉണ്ടായിരുന്ന പ്രദേശവാസികളെയും കടക്കാരെയും എന്‍ഐഎ കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി വിളിപ്പിച്ചിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *