നാവികസേനയ്ക്കായി ഇന്ത്യ 31 റാഫേൽ മറൈൻ വിമാനങ്ങൾ വാങ്ങാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി 114 ഫ്രഞ്ച് വിമാനങ്ങൾ വാങ്ങുന്നതിന് പുറമേയാണിത്. ഈ മാസം അവസാനം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ന്യൂദൽഹി സന്ദർശിക്കുന്ന വേളയിൽ ഇതിനായി കരാർ ഒപ്പിടാൻ സാധ്യതയുണ്ട്. കരാർ അന്തിമമായാൽ ഇന്ത്യ ഓർഡർ ചെയ്ത മൊത്തം റാഫേലുകളുടെ എണ്ണം 145 ആയി ഉയരും.കൂടാതെ ഈ നീക്കത്തോടെ ഫ്രഞ്ച് നാവികസേനയുടെ 41 റാഫേലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ നാവികസേനയ്ക്ക് 57 റാഫേൽ-എം വിമാനങ്ങൾ ഉണ്ടാകുമെന്ന് ലാ ട്രിബ്യൂണിന്റെ റിപ്പോർട്ട് പറയുന്നു. എന്നാൽ കരാർ ഒപ്പിടുന്നത് സംബന്ധിച്ച് ഇപ്പോഴും ഉറപ്പില്ലെന്നും അവർ പറഞ്ഞു. 31 റാഫേൽ-എം ജെറ്റുകളുടെ ആവശ്യകത ഇന്ത്യ വർഷങ്ങൾക്ക് മുമ്പ് തിരിച്ചറിഞ്ഞിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
പാകിസ്ഥാന്റെ ചങ്കിടിപ്പ് കൂടും : നാവികസേനയ്ക്കായി ഇന്ത്യ 31 റാഫേൽ മറൈൻ വിമാനങ്ങൾ കൂടി വാങ്ങിയേക്കാമെന്ന് റിപ്പോർട്ട്
