ജമ്മുവില്‍ പാകിസ്താന്റെ ഡ്രോണാക്രമണശ്രമം; 50 ഡ്രോണുകളും 8 മിസൈലുകളും സൈന്യം തകര്‍ത്തു

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പാകിസ്താന്റെ ഡ്രോണ്‍ ആക്രമണശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തു. അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായാണ് പുറത്ത് വരുന്ന വിവരം. വ്യാഴാഴ്ച സന്ധ്യയോടെയാണ് ആക്രമണശ്രമം ഉണ്ടായത്. തുടരെത്തുടരെയുള്ള സ്ഫോടനശബ്ദങ്ങള്‍ കേട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രാന്തരായി.

കൂടാതെ സ്ഫോടനശബ്ദങ്ങള്‍ക്ക് മുന്നോടിയായി കുപ് വാരയില്‍ എയര്‍ സൈറനുകള്‍ മുഴങ്ങുകയും ചെയ്തു. ജമ്മുവും കുപ് വാരയും ബ്ലാക് ഔട്ടിലേക്ക് നീങ്ങിയിരിക്കുകയാണ്.പാകിസ്താന്‍ ഡ്രോണാക്രമണം നടത്തിയത് ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടാണ് വിവരം.

പാകിസ്താന്‍ അയച്ച എട്ട് മിസൈലുകളും വെടിവെച്ചിട്ടുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതിനിടെ നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ ഷെല്ലാക്രമണവും നടത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുപ്‌വാരയിലാണ് ഷെല്ലാക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *