പാലക്കാട്: അമ്പലപ്പാറയില്‍ കടമ്പഴിപ്പുറം സ്വദേശിയെ വെട്ടി കൊലപ്പെടുത്തി സുഹൃത്ത്. കടമ്പഴിപ്പുറം പതിനാറാംമൈല്‍ പുത്തിരിക്കാട്ടില്‍ വീട്ടില്‍ രാമദാസ് (48) ആണ് മരിച്ചത്. സുഹൃത്തായ വേങ്ങശ്ശേരി കണ്ണമംഗലം സൂര്യ ഹൗസില്‍ ഷണ്മുഖനാണ് (49) വെട്ടിയതെന്ന് പോലീസ് വ്യക്തമാക്കി.ഷണ്മുഖന്റെ കണ്ണമംഗലത്തെ വീട്ടില്‍വെച്ചാണ് സംഭവം.
മദ്യപിച്ചുണ്ടായ വാക്ക് തർക്കം തുടർന്ന് കൊലപാതകത്തിലേക്ക് എത്തുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായ പരിക്കേറ്റ ഇയാളെ ഒറ്റപ്പാലത്തെ താലൂക്ക് ആശുപത്രിയിലും ശേഷം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. ഒറ്റപ്പാലം പോലീസ് ഷണ്മുഖനെ കസ്റ്റഡിയിലെടുത്തു.
