കോൺഗ്രസ് നേതാവ് പാലോട് രവിയുടെ ഫോൺ ശബ്ദരേഖ പുറത്തായ സംഭവം അന്വേഷിക്കാൻ കെപിസിസി നിർദേശം നൽകി. അച്ചടക്ക സമിതി അധ്യക്ഷനായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അന്വേഷണ ചുമതല. അതേസമയം ശബ്ദരേഖ ചോർന്നതിനു പിന്നിൽ പാർട്ടി പ്രവർത്തകരുടെ പങ്ക് അടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽവരും.എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നും കോൺഗ്രസ് അധോഗതിയിലാണെന്നുമുള്ള സ്വന്തം ഫോൺ സംഭാഷണം ആണ് പുറത്തായത്.ചാനലുകളിലൂടെ ശബ്ദ രേഖ പുറത്തുവരികയായിരുന്നു. ഇതിനെത്തുടർന്നാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവി രാജിവെച്ചത്. ശബ്ദരേഖ ചാനലുകളിലൂടെ പുറത്തുവന്നു മണിക്കൂറുകൾ ക്കകമായിരുന്നു രാജി. എന്നാൽ കെപിസിസിയും എഐസിസിയും ഇക്കാര്യത്തിൽ അതൃപ്തി അറിയിച്ചിരുന്നു. തുടർന്നാണ് രവി ഒഴിഞ്ഞത്. തുടർന്ന് മുൻ മന്ത്രി എൻ.ശക്തനാണ് പകരം ചുമതല നൽകിയത്.
പാലോട് രവിയുടെ ഫോൺ ശബ്ദരേഖ പുറത്തായ സംഭവം;പിന്നിൽ പാർട്ടി പ്രവർത്തകരുടെ പങ്ക് ? അന്വേഷിക്കാൻ കെപിസിസി നിർദേശം; തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അന്വേഷണ ചുമതല
