രാവിലെ അലാറം ഓഫ് ചെയ്ത് നോട്ടിഫിക്കേഷൻ പരിശോധിക്കുന്നത് മുതൽ തുടങ്ങുന്നതാണ് നമ്മളിൽ പലരുടേയും സ്ക്രീൻ ടൈം. അവിടെനിന്ന് തൊഴിലിടത്തെ വലിയ സ്ക്രീനിലേക്കും ചെറു ഇടവേളകളിൽ ചെറിയ സ്ക്രീനിലേക്കുമായി നാം നോക്കിക്കൊണ്ടേ ഇരിക്കുന്നു. ജോലി കഴിഞ്ഞ വീട്ടിലെത്തിയാലും ഇതിന് വലിയ മാറ്റമൊന്നും ഇന്നത്തെ കാലത്തുണ്ടാകുന്നില്ല. ദീര്‍ഘനേരം സ്ക്രീനുകളിൽ നോക്കുന്നത് കണ്ണിന് സ്‌ട്രെയിന്‍ ഉണ്ടാക്കാറുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നം ഒഴിവാക്കാനാകും.1. വെളിച്ചത്തിൽ ശ്രദ്ധവേണംമതിയായ അളവിൽ വെളിച്ചമില്ലെങ്കിലും വെളിച്ചം വളരെ കൂടുതലാണെങ്കിലും അത് കണ്ണുകളെ ബാധിക്കും. ഇത് കണ്ണുകളിൽ സ്‌ട്രെയിനുണ്ടാക്കുകയും ക്ഷീണത്തിന് കാരണമാകുകയും ചെയ്യും. ജോലിസ്ഥലത്ത് വെളിച്ചം കൃത്യമാണെന്ന് നേരത്തെ ഉറപ്പുവരുത്തുക. വെളിച്ചം പ്രതിഫലിക്കുന്നത് തടയുന്ന സ്ക്രീൻ ഫിൽട്ടർ ഉപയോഗിക്കുന്നത് നല്ലതാണ്.2. നിങ്ങളുടെ സ്ക്രീനിന്റെ ഉയരം ക്രമീകരിക്കുകസ്ക്രീൻ വളരെ ഉയരത്തിലോ താഴ്ന്ന നിലയിലോ വയ്ക്കുന്നത് കണ്ണുകളേയും കഴുത്തിനേയും ബാധിക്കുന്നു. അവ സ്വാഭാവികമല്ലാത്ത സ്ഥാനങ്ങളിലാകുന്നത് ഒരുകാരണവശാലും ശരീരത്തിന് നല്ലതല്ല. സ്ക്രീനിന്റെ മുകൾഭാഗം കണ്ണിന്റെ തലത്തിലോ അല്പം താഴെയോ ആയിരിക്കണം. കൂടാതെ ഒരു കൈ അകലമെങ്കിലും ഉണ്ടായിരിക്കണം.3. 20-20-20 നിയമംതുടര്‍ച്ചയായി ദീര്‍ഘനേരം സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നത് കണ്ണിന് ക്ഷീണമുണ്ടാക്കും. കാഴ്ച തുടര്‍ച്ചയായി അടുത്ത് ഫോക്കസ് ചെയ്യുന്നത് കണ്ണിന് ആയാസം കൂട്ടും. അതിനാല്‍ 20 മിനിറ്റ് തുടര്‍ച്ചയായി സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ചാല്‍ ഏകദേശം 20 അടി അകലെയുള്ള വസ്തുവിലേക്ക് 20 സെക്കന്‍ഡ് നേരം നോക്കിയിരിക്കണം. 20-20-20 നിയമം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് കണ്ണിന്റെ ആയാസം കുറയ്ക്കും.4. കണ്ണുകൾ ചിമ്മുകഡിജിറ്റല്‍ മോണിറ്ററുകളില്‍ ദീര്‍ഘനേരം നോക്കിയിരിക്കുമ്പോള്‍ കണ്ണ് ചിമ്മുന്നതിന്റെ നിരക്ക് കുറയാറുണ്ട്. ഇടയ്ക്ക് കണ്ണുചിമ്മുകയാണ് ഇതിനുള്ള പരിഹാരം. സാധാരണമായി ഒരു മിനിറ്റില്‍ കുറഞ്ഞത് 16 തവണയെങ്കിലും കണ്ണ് ചിമ്മണം. ഇത് കണ്ണില്‍ ജലാംശം നിലനിര്‍ത്തി കണ്ണിനെ ഫ്രെഷാക്കും.5. ഭക്ഷണത്തിലും ശ്രദ്ധവേണംകണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിൽ ആഹാരത്തിനും പങ്കുണ്ട്. ദീർഘനേരം സ്ക്രീനിന് മുന്നിൽ ചിലവഴിക്കുന്നവർക്ക് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് അനിവാര്യമാണ്. നിർജ്ജലീകരണം കണ്ണിനെ ഡ്രൈ ആക്കിയേക്കാം. വിറ്റാമിൻ എ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ സി, സിങ്ക് എന്നിവ കണ്ണിന് അത്യാവശ്യമാണ്. അതിനായി കാരറ്റ്, മധുരക്കിഴങ്ങ്, ഇലക്കറികൾ, മുട്ട, മീൻ, വാൽനട്ട്, സിട്രസ് പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
കണ്ണിന് അസ്വസ്ഥതയുണ്ടാക്കുന്ന ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം
