കേരളത്തിൽ കഴിഞ്ഞ പത്ത് വർഷം ഭരിച്ചുമുടിച്ച സിപിഎമ്മിനെ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പത്ത് വർഷത്തെ കഴിവുകെട്ട അഴിമതി ഭരണത്തെ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും പതിവുപോലെ കപടമതേതരത്വം ഉയർത്തി പിണറായി വിജയൻ രംഗത്തെത്തിയിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം പത്ത് വർഷത്തെ കഴിവുകെട്ട അഴിമതി ഭരണത്തെ ജനങ്ങൾ തള്ളിക്കളഞ്ഞപ്പോൾ, പതിവു പോലെ കപടമതേതരത്വം ഉയർത്തി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മറുവശത്ത് തന്റെ രാഷ്‌ട്രീയ പരാജയത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ നാണംകെട്ട പുതിയ നുണകളുമായി മുന്നോട്ടു പോവുകയാണ് രാഹുൽ ഗാന്ധി. ഇത് കാണുമ്പോൾ എനിക്കോർമ്മ വരുന്നത് ഈ വാക്കുകളാണ്”.“ഇടതുപക്ഷം ഒരിക്കലും യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കുകയോ ഭീഷണികളെ നേരിടുകയോ ചെയ്യുന്നില്ല – ജനങ്ങളെ വഴിതെറ്റിക്കാൻ വ്യാജ ഭീഷണികൾ കെട്ടിച്ചമയ്‌ക്കുക മാത്രമാണ് ചെയ്യുന്നത്”- രാജീവ് ചന്ദ്രശേഖർ കുറിച്ചു
കഴിവുകെട്ട അഴിമതി ഭരണത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു, കപടമതേതരത്വവുമായി പിണറായി എത്തിയിരിക്കുന്നു”: രാജീവ് ചന്ദ്രശേഖർ
