ഗൂഗിളിനോടും ഓപ്പൺ എഐനോടും മത്സരിക്കാൻ പെർപ്ലെക്സിറ്റിയുടെ ‘കോമറ്റ് ബ്രൗസർ’ മേയിൽ എത്തുന്നു

ഗൂഗിളിനോടും ഓപ്പൺ എ ഐയോടും മത്സരിക്കാൻ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ പെര്‍പ്ലെക്‌സിറ്റി വികസിപ്പിച്ച ബ്രൗസര്‍ കോമറ്റ് മേയിലെത്തുന്നു. കമ്പനി മേധാവി അരവിന്ദ് ശ്രീനിവാസ് ആണ് ഒരു അഭിമുഖത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ഗൂഗിള്‍ അവതരിപ്പിച്ച ഓപ്പണ്‍ സോഴ്‌സ് പ്രോജക്ടായ ക്രോമിയം അടിസ്ഥാനമാക്കിയുള്ള ബ്രൗസര്‍ ആയിരിക്കും കോമറ്റ് എന്നും അരവിന്ദ് പറഞ്ഞു.മൈക്രോസോഫ്റ്റ് എഡ്ജ്, ഓപ്പെര, ബ്രേവ് പോലെ നിലവില്‍ വിപണിയിലുള്ള മുന്‍നിര ബ്രൗസറുകളെല്ലാം ക്രോമിയം അടിസ്ഥാനമാക്കിയുള്ളതാണ്.

ഗൂഗിള്‍ ക്രോം ബ്രൗസറിലും ക്രോമിയം കോഡ് ബേസ് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഗൂഗിള്‍ ക്രോമിനെയും ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനേയും വെല്ലുവിളിച്ച് കൊണ്ടാണ് പെര്‍പ്ലെക്‌സിറ്റിയുടെ കോമറ്റ് എത്തുന്നത്.അതേസമയം സെര്‍ച്ച് എഞ്ചിന്‍ രംഗത്തെ ഗൂഗിളിന്റെ നിയമവിരുദ്ധമായ മേധാവിത്വത്തിനെതിരെ നടക്കുന്ന കേസില്‍ ക്രോം ബ്രൗസറിനെ ഗൂ​ഗിളിന്റെ ഉടമസ്ഥതയിൽ നിന്ന് വേര്‍പെടുത്തണമെന്ന ആവശ്യം യുഎസ് ഭരണകൂടം ഉന്നയിച്ചിരുന്നു.

അതെസമയം ക്രോം ബ്രൗസര്‍ വില്‍ക്കാന്‍ ഗൂഗിള്‍ നിര്‍ബന്ധിതരായാല്‍ അത് വാങ്ങാന്‍ തയ്യാറാണെന്ന് പെര്‍പ്ലെക്‌സിറ്റി അറിയിച്ചിരുന്നു.കൂടാതെ ഓപ്പണ്‍ എഐയും ക്രോമിന് വേണ്ടി താത്പര്യം അറിയിച്ചിട്ടുണ്ട്. ഓപ്പണ്‍ എഐയും പെര്‍പ്ലെക്‌സിറ്റിയും എഐ സെര്‍ച്ച് രംഗത്ത് ഗൂഗിളിന് ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *