ഫോൺ സ്വിച്ച് ഓഫ്..!! രാഹുൽ ഒളിവിൽ ?

രാഹുൽ മാങ്കൂട്ടത്തിലിന്റെ പീഡനത്തിനിരയായ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ എം എൽ എ അപ്രത്യക്ഷനായി. യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകുന്ന സമയത്ത് പാലക്കാട് കണ്ണാടിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. എന്നാൽ പരാതി നൽകിയ വാർത്ത പുറത്തു വന്നതിനു പിന്നാലെ രാഹുൽ മുങ്ങുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനേയോ അദ്ദേഹത്തിന്റെ സംഘത്തെയോ അദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റുമായോ ഫോണിൽ ബന്ധപ്പെട്ടാൽ പ്രതികരണമില്ല. യുവതി പരാതി നൽകിയ വാർത്ത വന്ന ഉടൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ എംഎൽഎ ഓഫീസ് അടച്ചു പൂട്ടി. പരാതി നൽകി എന്നുറപ്പായ ശേഷം മുങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ താൻ നിരപരാധിയാണെന്ന വാദമുയർത്തി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളിടത്തോളം കാലം നിയമപരമായി തന്നെ പോരാടും. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും. സത്യം ജയിക്കും എന്നാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *