മിണ്ടാട്ടം മുട്ടി പിണറായി! സ്വന്തം

കേരളം ഭരിക്കുന്ന പാർട്ടിക്കാർ ഇപ്പോൾ ഒരു പുതിയ സംഭവം ഇറക്കിയിട്ടുണ്ട്— ‘ഒന്നിച്ചങ്ങ് ഇറങ്ങുവല്ലേ’ എന്ന്. കേൾക്കുമ്പോൾ നല്ല രസം ഒക്കെയുണ്ട്. പക്ഷേ സംഗതി സത്യമാണ്, നേതാക്കളും അണികളും ഇപ്പോൾ ശരിക്കും അങ്ങ് ഇറങ്ങുകയാണ്… പക്ഷേ വോട്ട് ചോദിക്കാനല്ല, പാർട്ടിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയാണ്! കണ്ണൂരിലെ ചെങ്കോട്ടയിൽ ഇപ്പോൾ കൂടുതൽ വിള്ളലുകളാണ് കാണുന്നത്. ഇരട്ടച്ചങ്കൻ അങ്ങേപ്പുറത്ത് തളർന്നിരിക്കുമ്പോൾ, ഇപ്പുറത്ത് സെക്രട്ടറി ഗോവിന്ദൻ മാഷ് വടികൊണ്ട് എല്ലാവരെയും തല്ലി ഓടിക്കുകയാണ്. ഇന്നത്തെ ഇ വീ‍‍ഡിയോയിൽ നമുക്ക് ഈ ‘ഹാട്രിക് സ്വപ്നം’ എങ്ങനെയൊക്കെയാണ് പാളുന്നത് എന്ന് നോക്കാം.”
പിണറായിസം… കേൾക്കുമ്പോൾ തന്നെ ഒരു ഗമയൊക്കെ തോന്നും. പക്ഷേ സംഗതി വെറും അഹങ്കാരമാണെന്ന് ഇപ്പോൾ അണികൾക്ക് പോലും മനസ്സിലായി. പണ്ട് വി.എസ്സിനെ ഒതുക്കിയ ആ പഴയ വീരവാദം ഒന്നും ഇപ്പോൾ നടക്കില്ല. അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് നാട് മുടിഞ്ഞു. എന്നിട്ടും മുഖ്യമന്ത്രിയുടെ ആ ഭാവം കണ്ടില്ലേ? ‘ഞാൻ പറയുന്നത് മാത്രം കേട്ടാൽ മതി’ എന്ന മട്ട്. പക്ഷേ കസേരയിലെ സുഖം അധികകാലം കാണില്ല. ഭരണവിരുദ്ധ വികാരം കൊണ്ട് ജനം തിളച്ചു നിൽക്കുകയാണ്. ഈ അഹങ്കാരം തന്നെയാണ് പിണറായി വിജയന്റെയും ഈ സർക്കാരിന്റെയും അന്ത്യം കുറിക്കാൻ പോകുന്നത്. ‘ഹാട്രിക്’ അടിക്കുമെന്ന് സ്വപ്നം കാണുന്നവർക്ക് ഇത്തവണ കിട്ടാൻ പോകുന്നത് എട്ടിന്റെ പണിയാണ്!”
അടുത്തത് നമ്മുടെ സെക്രട്ടറി ഗോവിന്ദൻ മാഷാണ്. ‘ഗോവിന്ദനിസം’ എന്ന് പറഞ്ഞാൽ അത് ഒരു പ്രത്യേകതരം ഇസമാണ്. പാർട്ടിയെ നന്നാക്കാൻ ഇറങ്ങിയതാ പുള്ളി, പക്ഷേ നന്നാക്കി നന്നാക്കി ഇപ്പോൾ പാർട്ടിയേ ഇല്ലാതാക്കുന്ന അവസ്ഥയിലാണ്. തളിപ്പറമ്പിൽ സ്വന്തം ഭാര്യ പി.കെ. ശ്യാമളയ്ക്ക് സീറ്റ് കൊടുത്തപ്പോൾ മാഷ് വിചാരിച്ചു ആരും ചോദിക്കില്ല എന്ന്. പക്ഷേ ടി.കെ. ഗോവിന്ദനെപ്പോലെയുള്ള പഴയ പുലികൾ മാഷിന്റെ മൂക്കിനു താഴെ നിന്ന് വെല്ലുവിളിക്കുന്നു. ‘കുടുംബവാഴ്ച’ എന്ന് കോൺഗ്രസിനെ കളിയാക്കിയവർ ഇപ്പോൾ സ്വന്തം വീട്ടുകാരെ തിരുകി കയറ്റുകയാണ്. പാവം ഗോവിന്ദൻ മാഷ്, പാർട്ടിക്കാരെ പഠിപ്പിക്കാൻ പോയിട്ട് ഇപ്പോൾ സ്വന്തം വീട്ടിലെ വോട്ട് പോലും ഉറപ്പിക്കാൻ പറ്റാത്ത അവസ്ഥയിലാണ്
കണ്ണൂരിലെ ഉരുക്കുകോട്ടയിൽ ഇപ്പോൾ തുരുമ്പ് പിടിച്ചു തുടങ്ങി. ടി.കെ. ഗോവിന്ദനും പയ്യന്നൂരിലെ കുഞ്ഞികൃഷ്ണനും ഉയർത്തുന്ന വെല്ലുവിളി നിസ്സാരമല്ല. പാർട്ടിയിലെ അഴിമതി ചോദ്യം ചെയ്തവരെ ഒതുക്കാൻ നോക്കിയ നേതൃത്വത്തിന് ഇപ്പോൾ മറുപടിയില്ല. കണ്ണൂരിലെ മലപ്പട്ടത്ത് പ്രതിഷേധ റാലി നടത്തി അണികളെ പേടിപ്പിക്കാം എന്ന് കരുതുന്ന ഗോവിന്ദൻ മാഷ് ഒന്ന് മനസ്സിലാക്കണം— ആ പഴയ കാലമൊക്കെ കഴിഞ്ഞു. ഇന്ന് അണികൾക്ക് വിവരം വെച്ചു. അഴിമതിക്കാരെയും കുടുംബവാഴ്ചക്കാരെയും ചുമക്കാൻ അവർക്ക് സൗകര്യമില്ല. കണ്ണൂരിലെ ഈ വിള്ളൽ കേരളമൊട്ടാകെ പടരുമെന്ന് ഉറപ്പാണ്.”
ഈ തല്ലിനിടയിൽ പി. ജയരാജനും ഇ.പി. ജയരാജനും പുലർത്തുന്ന ആ ഒരു മൗനമുണ്ടല്ലോ… അതാണ് ഏറ്റവും മാരകം! പാർട്ടിയും സെക്രട്ടറിയും പെടുമ്പോൾ ഇവർ മാത്രം എവിടെയോ ഇരുന്ന് ചിരിക്കുന്നുണ്ട്. ‘ഒന്നിച്ചങ്ങ് ഇറങ്ങാം’ എന്ന് പറയുമ്പോൾ ഇവർ മാത്രം മാറി നിൽക്കുന്നത് എന്തുകൊണ്ടാണ്? ഇവരുടെ ഈ ‘തന്ത്രപരമായ മൗനം’ പാർട്ടിക്കുള്ളിലെ വലിയൊരു പൊട്ടിത്തെറിയുടെ സൂചനയാണ്. പിണറായി തകരുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഒരുപക്ഷേ ഈ ജയരാജന്മാർ തന്നെയാകാനാണ് സാധ്യത.”
ചുരുക്കത്തിൽ പറഞ്ഞാൽ, ഇത്തവണ സിപിഎമ്മിന് ഹാട്രിക് അടിക്കാൻ കഴിയില്ല എന്ന് മാത്രമല്ല, നിലവിലുള്ള ഭരണം പോലും നിലനിർത്താൻ പാടുപെടേണ്ടി വരും. നേതാക്കളുടെ ഈ തല്ലും അഴിമതിയും കണ്ട് ജനം മടുത്തു. സ്വന്തം വീട്ടിലെ പ്രശ്നം തീർക്കാൻ പറ്റാത്ത ഗോവിന്ദൻ മാഷും, എല്ലാം തികഞ്ഞവൻ എന്ന് നടിക്കുന്ന പിണറായി വിജയനും കൂടി ചേർന്ന് പാർട്ടിയെ ശരിക്കും കുളമാക്കിയിട്ടുണ്ട്. ‘ഒന്നിച്ചങ്ങ് ഇറങ്ങുവല്ലേ’ എന്ന ടാഗ് ലൈൻ ഇപ്പോൾ ശരിക്കും അന്വർത്ഥമാവുകയാണ്— എല്ലാവരും കൂടി തോൽവിയിലേക്ക് ഒന്നിച്ചങ്ങ് ഇറങ്ങുകയാണ്! എന്തായാലും ഈ തിരഞ്ഞെടുപ്പോടെ സിപിഎമ്മിലെ ഈ ‘ഇസങ്ങൾ’ ഒക്കെ തകരുമെന്ന് ഉറപ്പാണ്
നമ്മുടെ മുഖ്യമന്ത്രിക്ക് ഇപ്പോൾ ഒരു പ്രത്യേക സ്വഭാവമാണ്. മിണ്ടില്ല! ആരോടും ഒന്നും മിണ്ടില്ല. ആ കസേരയിൽ അങ്ങ് സുഖിച്ചിരിക്കുകയാണ് മൂപ്പർ. മിണ്ടിയാൽ തന്റെ അഹങ്കാരവും മറ്റൊരു മുഖവും ജനങ്ങൾ തിരിച്ചറിയുമെന്ന് പുള്ളിക്ക് നന്നായറിയാം. പക്ഷേ പിണറായി വിജയൻ ഒന്ന് ഓർക്കണം, മിണ്ടാതിരുന്നാൽ തീരുന്ന പ്രശ്നമല്ല ഇപ്പോൾ സിപിഎമ്മിൽ ഉള്ളത്. ഇത് ഒന്നാന്നര കലാപമാണ്! ‘ഒന്നിച്ചങ്ങ് ഇറങ്ങുവല്ലേ’ എന്ന് ചോദിച്ച അണികളോട് മുതിർന്ന നേതാക്കൾ തന്നെ പറയുന്നു— ‘ഞങ്ങൾ ഇതാ ഇറങ്ങുന്നു, പക്ഷേ വോട്ട് ചോദിക്കാനല്ല, പാർട്ടിയിൽ നിന്ന് പുറത്തേക്ക്!’ എന്ന്. ചെങ്കോട്ടയുടെ കല്ലുകൾ ഓരോന്നായി ഇളകിത്തുടങ്ങിയിരിക്കുന്നു
മുഖ്യന്റെ ഇപ്പോഴത്തെ ആ ഇരിപ്പ് കണ്ടില്ലേ? പണ്ട് പത്രക്കാരെ കാണുമ്പോൾ ‘കടക്ക് പുറത്ത്’ എന്ന് ആക്രോശിച്ച സിംഹമാണ്. ഇപ്പോൾ പത്രക്കാർ പോയിട്ട് സ്വന്തം പാർട്ടിക്കാർ ചോദിക്കുന്നതിന് പോലും മറുപടിയില്ല. കസേരയിൽ അങ്ങ് ഒട്ടിയിരിക്കുകയാണ്. മിണ്ടിയാൽ അബദ്ധം പറ്റുമെന്ന് പുള്ളിക്ക് നന്നായറിയാം. ‘മൗനം വിദ്വാന് ഭൂഷണം’ എന്നാണല്ലോ, പക്ഷേ ഇവിടെ മൗനം ‘പേടി’യുടെ ലക്ഷണമാണെന്ന് നാട്ടുകാർക്ക് മനസ്സിലായി. ആ കസേരയിലെ സുഖം ഒന്ന് വേറെ തന്നെയാണ്, പക്ഷേ ഇറങ്ങേണ്ടി വരുമ്പോൾ ആ സുഖം ശരിക്കും അങ്ങ് മനസ്സിലാകും!”

Leave a Reply

Your email address will not be published. Required fields are marked *