കേരള സമൂഹത്തെ അപകടത്തില്‍പ്പെടുത്തുന്ന ഒരു ചലച്ചിത്രവും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമല്ല,കേരള സ്റ്റോറി എന്ന സിനിമക്ക് ദേശിയ അവാർഡ് കിട്ടിയതിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.മലയാള സിനിമയുടെ സര്‍വതലസ്പര്‍ശിയായ വളര്‍ച്ചയ്ക്കും വികസനത്തിനുമായാണ് ചലച്ചിത്രനയം രൂപവത്കരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന് ആകെ മാതൃകയായ കേരളത്തിന്റെയും ചലച്ചിത്ര മേഖലയുടെയും ശ്രദ്ധേയമായ ചുവടുവെപ്പാണിത്. കേരളത്തിന്റെ സാമൂഹ്യ പുരോഗതിക്ക് സാംസ്‌കാരിക ഊര്‍ജം പകരുന്നതില്‍ മലയാള സിനിമ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ഫിലം പോളിസി കോണ്‍ക്ലേവ് ചെയ്യുകയായിരുന്നു അദ്ദേഹം.മറ്റ് സംസ്ഥാനങ്ങള്‍ പുരാണങ്ങള്‍ സിനിമയാക്കിയപ്പോള്‍ മലയാളം വേറിട്ട് നിന്നു. മലയാളത്തിന്റെ ‘വിഗതകുമാരനും’ ‘ബാലനും’ സാമൂഹികപ്രസക്തമായ പ്രമേയം സിനിമയാക്കി. മലയാള സിനിമ മണ്ണില്‍ ഉറച്ചുനിന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഫേസ്‌ബുക്ക് കുറിന്റെ പൂർണ്ണ രൂപം
എഴുപത്തിയൊന്നാമത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നേട്ടമാണ് മലയാള സിനിമ കരസ്ഥമാക്കിയത്. തങ്ങളുടെ അതുല്യ പ്രതിഭയാൽ മലയാള സിനിമയെ സമ്പന്നമാക്കിയ ഉർവശിയും വിജയരാഘവനും മികച്ച സഹനടിക്കും സഹനടനുമുള്ള പുരസ്കാരങ്ങൾ നേടിയത് ഈ നിമിഷത്തിൻ്റെ തിളക്കം കൂട്ടുന്നു. കൂടുതൽ മികവുറ്റ സിനിമകളുമായി പുതിയ ഉയരങ്ങളിലേക്ക് കുതിക്കാൻ ഈ അവാർഡുകൾ മലയാള സിനിമയ്ക്ക് പ്രചോദനം പകരട്ടെ എന്ന് ആശംസിക്കുന്നു.
എന്നാൽ കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗീയത പടർത്താനും നുണകളാൽ പടുത്ത ഒരു സിനിമയ്ക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് അവാർഡ് ജൂറി അവഹേളിച്ചിരിക്കുന്നത്. വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാർ അജണ്ടയാണ് ഇതിലൂടെ അവർ നടപ്പാക്കുന്നത്. ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ഓരോ മലയാളിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളാകെയും ഈ അനീതിക്കെതിരെ സ്വരമുയർത്തണം. കലയെ വർഗീയത വളർത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണം.
അതേസമയം സിനിമയെ സിനിമയായി കണ്ടാൽ മതി എന്നാണ് സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രിയെ എതിർക്കുന്നവർ പറയുന്നത്.എമ്പുരാൻ സിനിമ ഇറങ്ങിയപ്പോൾ അങ്ങനെ അല്ലെ ഇടതുപക്ഷം വാദിച്ചത് എന്നും ബിജെപിയെ അനുകൂലിക്കുന്നവർ പറയുന്നു.