സാമൂഹ്യ മാധ്യമം വഴി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന ഹൈറിച്ച് ഉടമ ശ്രീനാ പ്രതാപന്റെയും അമ്മയുടെയും പരാതിയിൽ യു ട്യൂബർമാർക്കെതിരെ കേസെടുത്ത് പോലീസ്. മൂന്നു യൂട്യൂബർ മാർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. യൂട്യൂബർമാരായ റിജോ ഐക്കൽ ,അർജുൻ എൻ എസ്,മികേഷ് പി വി ,ഷൈനി ഹാഷിം എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
യൂട്യൂബ് , വാട്സാപ്പ് എന്നിവ വഴി പ്രതികൾ പരാതിക്കാരായ സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. മോശം വാക്കുകളിലൂടെ ഇരുവരെയും അപമാനിക്കുകയായിരിന്നുവെന്നും പരാതിയിൽ പറയുന്നു.തുടർന്ന് ഇരുവരും തൃശൂർ സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു.ബി എൻ എസ് .ഐ പി സി പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു.