കേരളം ഉറ്റുനോക്കുന്ന നിയമസഭാ പോരാട്ടത്തിൽ ഏറ്റവും വലിയ അട്ടിമറി നടക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിലൊന്നാണ് കൊട്ടാരക്കര. ഇത്രയും കാലം ഇടതുപക്ഷത്തിന്റെ ‘കോട്ട’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇവിടെ ഇക്കുറി കാര്യങ്ങൾ അത്ര സുഗമമല്ല. സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലും, മഹിളാ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ ആർ. രശ്മിയും തമ്മിലുള്ള പോരാട്ടം വെറുമൊരു തിരഞ്ഞെടുപ്പല്ല, മറിച്ച് കൊട്ടാരക്കരയുടെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും നിർണ്ണായകമായ ഒരു അദ്ധ്യായമാണ്.
ഇത് വെറുമൊരു മത്സരമല്ല, മറിച്ച് അഴിമതിയിലും കടക്കെണിയിലും മുങ്ങിയ പിണറായി സർക്കാരിനും, ജനങ്ങളെ പിഴിഞ്ഞൂറ്റുന്ന ബാലഗോപാലിന്റെ നയങ്ങൾക്കും എതിരെയുള്ള ജനരോഷത്തിന്റെ പ്രതിഫലനമാണ്.
സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാക്കി കേരളത്തെ കടക്കെണിയിലാക്കിയ ‘ധനമന്ത്രി’ എന്ന ലേബലുമായിട്ടാണ് ബാലഗോപാൽ ഇക്കുറി വോട്ട് ചോദിക്കാൻ വരുന്നത്. ഒന്ന് ആലോചിച്ചു നോക്കൂ, സ്വന്തം വീട് ഭരിക്കാൻ അറിയാത്തവൻ നാട് ഭരിക്കാൻ ഇറങ്ങുന്നത് പോലെയാണ് ബാലഗോപാലിന്റെ അവസ്ഥ. പെട്രോളിനും ഡീസലിനും നികുതി അടിച്ചേൽപ്പിച്ച് സാധാരണക്കാരന്റെ നട്ടെല്ലൊടിച്ച മന്ത്രിക്ക് കൊട്ടാരക്കരയിലെ വോട്ടർമാർ എന്ത് മറുപടി നൽകുമെന്ന് കണ്ടറിയണം. ഓരോ തവണ ഇദ്ദേഹം ബജറ്റ് അവതരിപ്പിക്കുമ്പോഴും കൊട്ടാരക്കരയിലെ വീട്ടമ്മമാരുടെ അടുക്കളയിൽ തീ പുകയാത്ത അവസ്ഥയായിരുന്നു. ജനങ്ങളെ ദ്രോഹിച്ച് ഖജനാവ് നിറയ്ക്കുന്ന ഈ ‘സാമ്പത്തിക ശാസ്ത്രം’ ഇനി കൊട്ടാരക്കരയിൽ ചെലവാകില്ല. സ്വന്തം പാർട്ടിക്കുള്ളിലെ വിള്ളലുകൾ പോലും അടയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇന്ന് സിപിഎം. മൂന്ന് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച ഐഷാ പോറ്റിയെപ്പോലൊരു മുതിർന്ന നേതാവ് സിപിഎം വിട്ട് കോൺഗ്രസ് പാളയത്തിലേക്ക് ചേക്കേറിയത് ബാലഗോപാലിന്റെ രാഷ്ട്രീയ പതനത്തിന്റെ തുടക്കമാണ്. സ്വന്തം അണികളെപ്പോലും വിശ്വസിക്കാൻ കഴിയാത്ത മന്ത്രി എങ്ങനെയാണ് നാടിനെ നയിക്കുക എന്ന ചോദ്യം ഇന്ന് മണ്ഡലത്തിൽ ശക്തമാണ്.
ഇവിടെയാണ് ബിജെപി സ്ഥാനാർത്ഥിയായി എത്തുന്ന ആർ. രശ്മി എന്ന പെൺകരുത്ത് പ്രസക്തമാകുന്നത്. കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിന്ന് 58,000-ത്തോളം വോട്ടുകൾ നേടി . ഇന്ന് അവർ ബിജെപിയോടൊപ്പമാണ്. ബിജെപിയുടെ സുശക്തമായ സംഘടനാ സംവിധാനവും നരേന്ദ്ര മോദി സർക്കാരിന്റെ വികസന പദ്ധതികളും രശ്മിക്ക് വലിയ പിൻബലമാണ് നൽകുന്നത്. മണ്ഡലത്തിലെ ഓരോ വീട്ടിലും രശ്മിക്ക് ഒരു സഹോദരിയുടെയോ മകളുടെയോ സ്ഥാനമുണ്ട്. സ്ത്രീ വോട്ടർമാർക്കിടയിൽ രശ്മിക്ക് ലഭിക്കുന്ന വലിയ പിന്തുണ ബാലഗോപാലിന്റെ ഉറക്കം കെടുത്തുന്നു. കേന്ദ്ര സർക്കാരിന്റെ ആനുകൂല്യങ്ങൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാൻ രശ്മിയെപ്പോലൊരു നേതാവ് വരണമെന്ന് കൊട്ടാരക്കരയിലെ ജനങ്ങൾ ആഗ്രഹിക്കുന്നു.
ധനമന്ത്രി എന്ന നിലയിൽ കുറച്ച് റോഡുകൾ ടാർ ചെയ്തു എന്നല്ലാതെ കൊട്ടാരക്കരയിലെ കാർഷിക മേഖലയിലോ വ്യവസായ മേഖലയിലോ ബാലഗോപാൽ എന്ത് മാറ്റമാണ് കൊണ്ടുവന്നത്? റബ്ബർ കർഷകരും കശുവണ്ടി തൊഴിലാളികളും പട്ടിണിയിലാകുമ്പോൾ മന്ത്രിയും മുഖ്യമന്ത്രിയും കണ്ണടച്ചിരിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ പോലും സ്വന്തം പേരിൽ മാറ്റാൻ ശ്രമിക്കുന്നതല്ലാതെ ജനങ്ങൾക്ക് ഗുണകരമായതൊന്നും ഇവിടെ നടക്കുന്നില്ല. അഴിമതിയും കടക്കെണിയും ഇല്ലാത്ത ഒരു കൊട്ടാരക്കരയ്ക്കായി ജനങ്ങൾ ഇക്കുറി വോട്ട് ചെയ്യും
നരേന്ദ്ര മോദി സർക്കാരിന്റെ വികസന ഗ്യാരന്റിയും രശ്മിയുടെ ജനകീയ മുഖവും ചേരുമ്പോൾ ബാലഗോപാലിന്റെ പണക്കൊഴുപ്പും ഗുണ്ടാ രാഷ്ട്രീയവും ഇക്കുറി നിലംപരിശാകും. രശ്മിയുടെ സാന്നിധ്യം മണ്ഡലത്തിലെ സ്ത്രീ വോട്ടർമാർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്ന തരംഗം ചെറുതല്ല. പിണറായിയുടെ പോലീസിനെ പേടിക്കാതെ, അഴിമതിക്കെതിരെ ശബ്ദമുയർത്താൻ രശ്മിക്ക് കഴിയുമെന്ന് കൊട്ടാരക്കരയിലെ ജനങ്ങൾ വിശ്യസിക്കുന്നത്.
പിണറായി വിജയന്റെ ‘ഇരട്ടച്ചങ്കൻ’ പ്രകടനം കൊണ്ട് ജനങ്ങളെ ഇനിയും പറ്റിക്കാമെന്ന് സിപിഎം കരുതേണ്ട. അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ ഈ സർക്കാരിനോടുള്ള പ്രതിഷേധം കൊട്ടാരക്കരയിലെ ഓരോ വീട്ടിലും പുകയുന്നുണ്ട്. ഹെലികോപ്റ്ററിൽ പറക്കുന്ന മുഖ്യമന്ത്രിക്ക് താഴെ നടന്നു കഷ്ടപ്പെടുന്ന സാധാരണക്കാരന്റെ സങ്കടം മനസ്സിലാകില്ല. പരമ്പരാഗതമായി ഇടതുപക്ഷത്തെ പിന്തുണച്ചിരുന്ന ഈഴവ സമുദായവും, ജനദ്രോഹ നയങ്ങളിൽ മനംമടുത്ത് ബിജെപിയിലേക്ക് അടുക്കുന്ന മുന്നോക്ക ക്രിസ്ത്യൻ വിഭാഗങ്ങളും ഇന്ന് രശ്മിയെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഐഷാ പോറ്റി സിപിഎമ്മിന്റെ വോട്ടുകൾ ഭിന്നിപ്പിക്കുമ്പോൾ, ഉറച്ച വോട്ടുകളുമായി രശ്മി വിജയത്തിലേക്ക് കുതിക്കും. ഇത് അഹങ്കാരവും ആത്മാഭിമാനവും തമ്മിലുള്ള പോരാട്ടമാണ്.
കൊട്ടാരക്കരയിൽ രാഷ്ട്രീയ ഭൂകമ്പം
