ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്ക് ത്രികക്ഷി ഗൂഢാലോചന നടന്നതായും കൃത്യമായ ആസൂത്രണത്തിന് ദേവസ്വം കമ്മിഷണറായിരുന്ന എന്‍. വാസുവിനെ ചുമതലപ്പെടുത്തിയിരുന്നതായും സൂചന. ഇതു സംബന്ധിച്ച തെളിവുകള്‍ എസ്‌ഐടിക്ക് നേരത്തെ ലഭിച്ചെങ്കിലും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൂടുതല്‍ നടപടികളിലേക്ക് പ്രത്യേക അന്വേഷണ സംഘം കടക്കാതിരിക്കുകയാണ്.ഒരു സര്‍ക്കാര്‍ ഉന്നതനൊപ്പം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എന്നിവരാണ് അയ്യപ്പസന്നിധിയില്‍ പെരുംകൊള്ളയ്‌ക്കു ഗൂഢാലോചന നടത്തിയതെന്നാണ് കണ്ടെത്തല്‍. ദേവസ്വം കമ്മിഷണര്‍ ആയിരുന്ന എന്‍. വാസുവായിരുന്നു ആസൂത്രകന്‍. മുന്‍കൂട്ടി പറഞ്ഞിട്ടും ‘സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍’ എന്ന് വ്യക്തമായി രേഖപ്പെടുത്തിയ എക്‌സി. ഓഫീസറുടെ നോട്ട് ‘പിത്തളപ്പാളികള്‍’ എന്നു തിരുത്താന്‍ വാസു തയാറായതും ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ചായിരുന്നു എന്നാണ് എസ്‌ഐടി നിഗമനം
പോറ്റിയെ വീണ്ടും ചോദ്യം ചെയ്യും; കളമൊരുക്കിയത് എന്‍. വാസു സ്വര്‍ണക്കൊള്ളയ്‌ക്ക് ത്രികക്ഷി സഖ്യം
