കുവൈത്തിൽ വൈദ്യുതി പ്രതിസന്ധി; പള്ളികളുടെ പ്രാ‍ർത്ഥനാ സമയം കുറയ്ക്കാൻ നിർദ്ദേശം

കുവൈത്ത്: കുവൈത്തിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് കുവൈത്തിലെ പള്ളികളുടെ പ്രാ‍ർത്ഥനാ സമയം കുറയ്ക്കാൻ നിർദ്ദേശം. ഇതിനായി ഇസ്ലാമിക കാര്യ മന്ത്രാലയം ഊർജ്ജം, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയവുമായി പൂർണ്ണ സഹകരണം പ്രഖ്യാപിച്ചു.

ഇതിന്‍റെ ഭാഗമായി രാജ്യത്തുടനീളമുള്ള എല്ലാ പള്ളികളും ബാങ്ക് വിളിയും നമസ്കാരം ആരംഭിക്കുന്നതും തമ്മിൽ പരമാവധി പത്ത് മിനിറ്റ് ഇടവേള പാലിക്കണം.

അതേസമയം അദാനും ഇഖാമത്തിനുമിടയിലുള്ള ഇടവേള കുറയ്ക്കുകയാണ് നിർദ്ദേശത്തിന്റെ ലക്ഷ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിലുള്ള വൈദ്യുതി ഉപഭോഗത്തിലെ വർദ്ധനവിനോടുള്ള പ്രതികരണമായാണ് ഈ നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *