പ്രവാസി വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ മുല്ലപ്പള്ളി അപ്പന്‍ മേനോന്‍ ദമാമില്‍ അന്തരിച്ചു. തൃശൂര്‍ കൊടകര മൂന്നുമുറി സ്വദേശിയായ അദ്ദേഹം കഴിഞ്ഞ മുപ്പതു വര്‍ഷമായി ദമാമില്‍ പ്രവാസിയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ഇൻഡസ്ട്രിയൽ എക്‌സിബിഷനിൽ പങ്കെടുക്കുന്നതിനായി ചൈനയിൽ ആയിരുന്നു. രണ്ടു ദിവസം മുൻപാണ് തിരിച്ചെത്തിയത്. ഇന്ന് രാവിലെ ഒൻപതു മണിക്ക് ദമാമിലെ വീട്ടിൽ ടെലിവിഷൻ കണ്ടു കൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.തുടര്‍ന്ന് ദമാം അല്‍മന ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഭാര്യ വിജയശ്രീ , മക്കൾ കൃഷ്ണനുണ്ണി, മാധവനുണ്ണി, കേശവനുണ്ണി . ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
പ്രവാസി വ്യവസായി മുല്ലപ്പള്ളി അപ്പന്‍ മേനോന്‍ വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു
