ശബരിമല ദർശനത്തിനൊരുങ്ങി രാഷ്ട്രപതി ദ്രൗപതി മുർമു

കോട്ടയം: ശബരിമല ദർശനം നടത്താൻ ഒരുങ്ങി രാഷ്ട്രപതി ദ്രൗപതി മുർമു. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഈ മാസം 19-നാണ് രാഷ്ട്രപതി ശബരിമലയിൽ എത്തുന്നത്.ഇതുസംബന്ധിച്ച് രാഷ്ട്രപതി ഭവനിൽ നിന്ന് തിരുവിതാംകൂർ ദേവസ്വം വകുപ്പിലേക്ക് അറിയിപ്പ് നൽകി. 18-ന് പാല സെൻറ് തോമസ് കോളേജിലെ ജൂബിലി സമ്മേളനത്തിൽ രാഷ്ട്രപതി പങ്കെടുക്കും. തുടർന്ന് 19-ന് പമ്പയിലെത്തി ശബരിമലയിലേക്ക് പോകുമെന്ന് അറിയിക്കുന്നു.

ശബരിമല നട ഇടവ മാസ പൂജയ്ക്കായി തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നു. ഇതിലാണിപ്പോൾ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരിക്കുന്നത്. രാഷ്ട്രപതി എത്തുന്ന ദിവസം ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങളാ യിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *