പ്രിൻസ് ആൻഡ് ഫാമിലി;റിവ്യുവർമാർക്കെതിരെ പ്രതികരിച്ച് അസീസ് നെടുമങ്ങാട്

പ്രിൻസ് ആൻഡ് ഫാമിലിയുടെ റിവ്യു കണ്ട് സിനിമ കൊള്ളില്ലെന്ന് താൻ തെറ്റിദ്ധരിച്ചെന്ന് നടൻ അസീസ് നെടുമങ്ങാട്. പക്ഷേ സിനിമ കണ്ടപ്പോൾ റിവ്യുവർമാരോടായി ഇത്രയും മനോഹരമായ സിനിമയെപറ്റി നിങ്ങൾ ഇങ്ങനെ പറഞ്ഞല്ലോന്ന് തോന്നിപ്പോയെന്നും അസീസ് പറഞ്ഞു. പ്രിൻസ് ആൻഡ് ഫാമിലി അടിപൊളി സിനിമയാണെന്നും നല്ലതിനെ നല്ലതായി അംഗീകരിക്കാനുള്ള മനസുണ്ടാവണമെന്നും നടൻ കൂട്ടിച്ചേർത്തു.

“റിവ്യു എന്നത് ഒരാളുടെ അഭിപ്രായമാണ്. ആ അഭിപ്രായം പറയുന്നതിൽ ഒരു തെറ്റും ഇല്ല. പക്ഷെ സ്വന്തം ഇഷ്ടമില്ലായിമ മറ്റുള്ളവരിലും അടിച്ചേല്പിക്കുക എന്നത് അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ്. പ്രിൻസ് അൻഡ് ഫാമിലി എന്ന സിനിമയുടെ റിവ്യു കണ്ടപോൾ സിനിമ കൊള്ളില്ലന്ന് ഞാനും തെറ്റിദ്ധരിച്ചുപോയി. പക്ഷെ കുറച്ച് സുഹൃത്തുക്കൾ സിനിമ കണ്ടിട്ട് ദിലീപേട്ടന്റെ കുറച്ച് നാൾക്ക് ശേഷം നല്ലൊരു സിനിമ കണ്ടു എന്ന് അവർ പറഞ്ഞു. ഞാനും പോയി പടം കണ്ടു. പ്രിയ റിവ്യൂ ഇടുന്ന സുഹൃത്തുക്കളെ, ഇത്രയും മനോഹരമായ സിനിമയെ നിങ്ങൾ ഇങ്ങനെ പറഞ്ഞല്ലോ എന്ന് ഓർക്കുമ്പോൾ വിഷമം തോന്നുവാ. ഞാൻ ഈ സിനിമയിൽ അഭിനയിച്ചിട്ടില്ല. ഇങ്ങനെ അഭിപ്രായം പറഞ്ഞിട്ട് എനിക്ക് ഒന്നും കിട്ടാനും പോകുന്നില്ല. നല്ലതിനെ നല്ലതായി അംഗീകരിക്കാനുള്ള മനസുണ്ടായാൽ മതി. അടിപൊളി സിനിമ ധൈര്യമായിട്ട് ഫാമിലിയുമായി പോയി കാണാം. All the best ദിലീപേട്ടാ.. Prince and family entire team”, എന്നായിരുന്നു അസീസ് നെടുമങ്ങാട് പ്രതികരണം.

മെയ് 9നായിരുന്നു ചിത്രത്തിന്റെ റിലീസ്. ദിലീപിന്‍റെ കരിയറിലെ 150-ാമത് ചിത്രമായ പ്രിന്‍സ് ആന്‍ഡ് ഫാമിലി ഒരു ക്ലീന്‍ ഫാമിലി എന്‍റര്‍ടെയ്നറായാണ് തിയറ്ററുകളിലെത്തിയത്. ബിന്‍റോ സ്റ്റീഫന്‍ സംവിധാനം നിർവഹിച്ച ചിത്രം ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *