മാർച്ച് മാസം റിലീസ് ചെയ്ത മലയാള സിനിമകളുടെ നഷ്ടകണക്കുകൾ പുറത്തുവിട്ടു. തീയറ്റർ ഷെയറും ബജറ്റ് കണക്കുമാണ് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പുറത്തുവിട്ടത്. പുറത്തിറങ്ങിയ 15 സിനിമകളിൽ ഭൂരിഭാഗവും നഷ്ടത്തിലാണ്. മാർച്ച് മാസം ലാഭം നേടിയത് എമ്പുരാൻ സിനിമ മാത്രമാണ്. എമ്പുരാന്റെ ബജറ്റ് 175.65 കോടി രൂപയായിരുന്നു. ചിത്രം അഞ്ച് ദിവസം കൊണ്ട് 24 കോടി രൂപയാണ് നേടിയത്. എമ്പുരാന്റെ അഞ്ച് ദിവസത്തെ കണക്കാണ് പുറത്തുവിട്ടത്.
അതേസമയം മാർച്ച് മാസം റിലീസ് ചെയ്ത സിനിമകളിൽ നിലവിൽ പ്രദർശനം തുടരുന്നത് അഞ്ചെണ്ണം മാത്രമാണെന്നും അസോസിയേഷൻ അറിയിച്ചു.85 ലക്ഷം മുതൽ മുടക്കിൽ നിർമ്മിച്ച ആരണ്യം എന്ന ചിത്രം നേടിയത് വെറും 22000 രൂപ മാത്രമാണ്