എഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ രാഹുൽ ഗാന്ധിക്കെതിരെയും നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഗൂഢാലോചനയിൽ രാഹുൽഗാന്ധിക്കും പങ്കെന്നാണ് ആക്ഷേപം. രാജ്യവിരുദ്ധ ശക്തികളുമായി രാഹുൽ ഗാന്ധിക്ക് ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചു. അതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഹിമാചലിൽ നിന്ന് അറസ്റ്റ് ചെയ്യുന്നതിനിടെ നാടകീയ നീക്കങ്ങൾ ഉണ്ടായി. മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാനെത്തിയ 20 അംഗ ദില്ലി പൊലീസ് സംഘത്തിനെതിരെ ഹിമാചൽ പോലീസ് കേസെടുത്തു. മുൻകൂട്ടി അറിയിക്കാതെയാണ് നടപടിയെന്നും തട്ടിക്കൊണ്ടുപോകാനായിരുന്നു ശ്രമമെന്നും ഹിമാചൽ പൊലീസ് വ്യക്തമാക്കി
എഐ ഉച്ചകോടിയിലെ പ്രതിഷേധം: ഗൂഢാലോചനയിൽ രാഹുൽഗാന്ധിക്കും പങ്കെന്ന് ബിജെപി, നടപടി വേണമെന്ന് ആവശ്യം
