കോര്‍ബിന്‍ ബോഷിന് വിലക്ക് ഏര്‍പ്പെടുത്തി പി എസ് എല്‍

ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ കോര്‍ബിന്‍ ബോഷിനെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ (പി എസ് എല്‍) നിന്ന് പി സി ബി ഒരു വര്‍ഷത്തേക്ക് വിലക്കി. ഈ സീസണിലെ മത്സരത്തില്‍ നിന്ന് പിന്മാറിയതിന് പിഴയായാണിത്. പെഷവാര്‍ സാല്‍മിയാണ് ബോഷിനെ സ്വന്തമാക്കിയിരുന്നത്. എന്നാല്‍, ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സ് ബോഷിനെ പകരക്കാരനായി നിയമിക്കുകയായിരുന്നു.

പി എസ് എല്‍ പത്താം പതിപ്പ് ഇന്ന് റാവല്‍പിണ്ടിയില്‍ ആരംഭിക്കാനിരിക്കുകയാണ്. 2026 ലെ 11-ാം പതിപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ബോഷിനെ വിലക്കുമെന്ന് പി സി ബിയുടെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറയുന്നു.

ഈ വര്‍ഷത്തെ ഐ പി എല്‍ ലേലത്തില്‍ വിറ്റുപോകാതിരുന്ന ഡേവിഡ് വാര്‍ണര്‍, ഡാരില്‍ മിച്ചല്‍, ജേസണ്‍ ഹോള്‍ഡര്‍, റാസ്സി വാന്‍ ഡെര്‍ ഡുസെന്‍, കെയ്ന്‍ വില്യംസണ്‍ എന്നിവരുള്‍പ്പെടെ നിരവധി സീനിയര്‍ താരങ്ങള്‍ ഇപ്രാവശ്യം പി എസ് എല്ലില്‍ കളിക്കുന്നുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ഇസ്ലാമാബാദ് യുണൈറ്റഡും ലാഹോര്‍ ഖലന്ദേഴ്സുമാണ് പി എസ് എല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *