ഖത്തറിലെ ഇസ്രായേൽ ആക്രമണത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽ താനി. ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്ക് ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് മറുപടി നൽകുമെന്നു ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽ താനി പറഞ്ഞു.നെതന്യാഹു കാണിക്കുന്നത് തെമ്മാടിത്തരമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഖത്തറിന് പിന്നാലെ യെമനിലും ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു .ഇതിന് പിന്നാലെയാണ് ഖത്തർ പ്രധാന മന്ത്രിയുടെ പ്രതികരണം.
യെമന്‍ തലസ്ഥാനമായ സനായിലാണ് ഖത്തറിന് പിന്നാലെ ഇസ്രായേൽ ബോംബാക്രമണം നടത്തിയത്. ആക്രമണത്തിൽ 35പേര് കൊല്ലപ്പെട്ടു. 130 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം സനായിലെയും അല്‍ ജാഫിലെയും ഹൂത്തി സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചു. ഹൂതികളുടെ പിആര്‍ ഡിപ്പാര്‍ട്ട്മെന്റും ഇന്ധന സംഭരണ കേന്ദ്രവും തകര്‍ത്തുവെന്നും ഇസ്രായേൽ അവകാശവാദം ഉന്നയിച്ചു.