കെ.സി. വേണുഗോപാലിന്റെ കയ്യില്‍ രാഹുല്‍ ഗാന്ധി സ്റ്റാലിന് കൊടുത്തയച്ച കത്ത് മാപ്പപേക്ഷയാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ആര്‍. രാജഗോപാലന്‍. കാന്‍ഡിഡ് മീന (എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കവേയാണ് സീനിയര്‍ മാധ്യമപ്രവര്‍ത്തകനായ ആര്‍. രാജഗോപാലന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. തമിഴ്നാട്ടില്‍ ഡിഎംകെ മുന്നണി അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസിന് ആറ് മന്ത്രിസ്ഥാനം വേണമെന്ന് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പറഞ്ഞ കോണ്‍ഗ്രസിനോട് ‘കടക്കൂ പുറത്ത്’ എന്നാണ് സ്റ്റാലിന്‍ പറഞ്ഞത്. തമിഴ്നാട്ടില്‍ ഡിഎംകെ ആരോടും അധികാരം പങ്കുവെയ്‌ക്കാറില്ല എന്നതായിരുന്നു സ്റ്റാലിന്റെ നിലപാട്.
കെ.സി.വേണുഗോപാലിന്റെ കയ്യില്‍ രാഹുല്‍ ഗാന്ധി കൊടുത്തയച്ചത് മാപ്പപേക്ഷ; കത്ത് മടക്കിവെയ്‌ക്കാന്‍ കനിമൊഴിയോട് സ്റ്റാലിന്‍; നാണം കെട്ട് കോണ്‍ഗ്രസ്.
