രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ തുടരും; ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ബുധനാഴ്ച, കേസ് ഡയറിയും ഡിജിറ്റൽ തെളിവുകളും പരിശോധിക്കണമെന്ന് കോടതി.

മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി ബുധനാഴ്‌ച്ചത്തേക്ക് മാറ്റി. ഇതോടെ രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട സബ് ജയിലിൽ തന്നെ തുടരും. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. ജാമ്യാപേക്ഷയിൽ ഇന്ന് വിശദമായ വാദം പൂർത്തിയായിരുന്നു.

കേസ് ഡയറിയും പരാതിക്കാരി ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളും വിശദമായി പരിശോധിക്കണമെന്ന് വ്യക്തമാക്കിയാണ് കോടതി വിധി പറയുന്നത് മാറ്റിവെച്ചത്. രണ്ടാഴ്ചയായി രാഹുൽ ജയിലിൽ തുടരുന്നു. കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചത്. പരാതിക്കാരി ഉന്നയിക്കുന്ന ആരോപണങ്ങളിൽ വസ്‌തുതയില്ലെന്നും, അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *