സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ മഴ കനക്കുമെന്നു റിപ്പോർട്ട്. ജൂൺ 10 മുതൽ 12 വരെ യാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഞ്ഞ അലേർട്ട് ആണ് പ്രഖ്യാപിച്ചത്.ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ജൂൺ 10 നു പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ജൂൺ 11 നു ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും ജൂൺ 12 നു ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുമാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കാലവർഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് ദിവസങ്ങൾ നീണ്ടുനിന്ന കനത്ത മഴ ലഭിച്ചിരുന്നുവെങ്കിലും ജൂൺ ആരംഭിച്ചതോടെ മഴയുടെ ശക്തി കുറഞ്ഞിരുന്നു. എന്നാൽ, വീണ്ടും മഴ സജീവമാകുകയാണെന്നാണ് കാലാവസ്ഥാ പ്രവചനം. അതേസമയം കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ജൂണ്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള കാലയളവിൽ സംസ്ഥാനത്ത് ലഭിച്ചത് 47.5 മില്ലി മീറ്റര്‍ മഴയാണ് . ചരിത്രത്തിലെ ശരാശരിയായ 120 മില്ലിമീറ്ററിനേക്കാള്‍ വളരെ കുറവ് മഴയാണ് ഇക്കാലയളവിൽ ലഭിച്ചത്. ഇക്കാലയളവില്‍ 144.9 മില്ലി മിറ്റര്‍ മഴ ലഭിക്കേണ്ടിടത്താണ് 67 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയത്.