ജയിലറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി സൂപ്പർസ്റ്റാർ രജനീകാന്ത് കേരളത്തില്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നത് അട്ടപ്പാടിയിലാണ്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റായ ജെയിലറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണമാണ് ഇപ്പോൾ നടക്കുന്നത്.
തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വെള്ള ഇന്നോവയിൽ എത്തിയ താരത്തെ കാത്ത് ആനക്കട്ടിയിലെ ടെസ്‌കേഴ്‌സ് ഹില്‍ ആഡംബര റിസോര്‍ട്ടിന്റെ പുറത്ത് ആരാധകരുണ്ടായിരുന്നു. കാറില്‍നിന്ന് പുറത്തിറങ്ങി രജനീകാന്ത് ആരാധകരെ അഭിവാദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വെള്ള മുണ്ടും കുര്‍ത്തയും ധരിച്ചെത്തിയ താരത്തെ തലൈവാ എന്ന് ആരാധകര്‍ വിളിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.