തിരുവനന്തപുരം മേയറെ തീരുമാനിക്കാൻ രാജീവ് ചന്ദ്രശേഖർ ഡൽഹിയിലേക്ക്

കോർപറേഷനിലെബിജെപിയുടെ മേയർ ചർച്ചകൾ ഡൽഹിയിലേക്ക്. പാർട്ടി സംസ്ഥാന പ്രസിഡന്റ്>രാജീവ് ചന്ദ്രശേഖർ ഇന്നോ നാളെയോ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തുമെന്നാണ് സൂചന. മറ്റന്നാൾ രാത്രി അദ്ദേഹം മടങ്ങിയെത്തിയ ശേഷമാകും സംസ്ഥാനത്തെ ചർച്ചകൾ പുനരാരംഭിക്കുക. ഇതിനിടെ, തിരഞ്ഞെടുപ്പ് അവലോകനത്തിനായി മണ്ഡലം ഭാരവാഹികൾ വരെയുള്ളവരുടെ യോഗവും ജില്ലാ കോർ കമ്മിറ്റിയും ഇന്ന് ചേരും. കേന്ദ്ര നേതൃത്വത്തിന്റെ നീക്കം അറിഞ്ഞ ശേഷമാകും തുടർ തീരുമാനങ്ങൾബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖ, സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. കേന്ദ്ര നേതൃത്വത്തിനു മുന്നിൽ ആർഎസ്എസ് സമർപ്പിച്ചിട്ടുള്ള പേരുകൾ കൂടി പരിശോധിച്ച ശേഷം ഒരു പേര് അന്തിമമായി നിർദേശിക്കാനാണ് സാധ്യത. മേയർ സ്ഥാനത്തേക്ക് ഒരു സർപ്രൈസ് സ്ഥാനാർഥി പാർട്ടി പ്രതിനിധിയായി മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

Leave a Reply

Your email address will not be published. Required fields are marked *