കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ ഒരു പോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. പക്ഷേ ഇവിടെ ഒരു പ്രത്യേകതയുണ്ട്, വെല്ലുവിളിച്ച ആൾ ഇപ്പോൾ എങ്ങോട്ട് ഓടണം എന്നറിയാതെ നിൽക്കുന്ന അവസ്ഥയിലാണ്. നമ്മുടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വികസനത്തെക്കുറിച്ച് സംവദിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ വെല്ലുവിളിച്ച വാർത്ത നിങ്ങൾ കാണ്ടോ
. രാജീവ് ചന്ദ്രശേഖർ വെറുമൊരു രാഷ്ട്രീയക്കാരനല്ലെന്ന് ശിവൻകുട്ടി മറന്നുപോയെന്നു തോന്നുന്നു. ഐടി മേഖലയിലും വികസന കാര്യങ്ങളിലും ലോകം അംഗീകരിച്ച ഒരു വ്യക്തിത്വത്തെ വെല്ലുവിളിക്കാൻ ഇറങ്ങിത്തിരിച്ച ശിവൻകുട്ടിയുടെ അവസ്ഥ ഇപ്പോൾ ‘പുലിവാൽ പിടിച്ച’ പോലെയായിരിക്കുകയാണ്. രാജീവ് ചന്ദ്രശേഖർ ആ വെല്ലുവിളി വെറുതെ സ്വീകരിക്കുകയല്ല ചെയ്തത്, മറിച്ച് അത് ശിവൻകുട്ടിയുടെ നെഞ്ചിലേക്ക് തന്നെ തിരിച്ചുവെച്ചിരിക്കുകയാണ്. “സ്ഥലവും തീയതിയും ഞാൻ പറയും, വരാൻ തയ്യാറാണോ?” എന്ന ഒരൊറ്റ ചോദ്യത്തിൽ മന്ത്രിയുടെ സകല വീര്യവും ചോർന്നു പോയിരിക്കുകയാണ്.രാജീവ് ചന്ദ്രശേഖറിനെ സംബന്ധിച്ചിടത്തോളം വികസനം എന്നത് കേവലം പ്രസംഗമല്ല, അത് അദ്ദേഹത്തിന്റെ ജീവിതമാണ്. കേന്ദ്രമന്ത്രി എന്ന നിലയിലും സംരംഭകൻ എന്ന നിലയിലും അദ്ദേഹം തെളിയിച്ച കഴിവിനെ ചോദ്യം ചെയ്യാൻ നിൽക്കുന്നവർ സ്വന്തം ട്രാക്ക് റെക്കോർഡ് ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. വെല്ലുവിളിയിൽ നിന്ന് രാജീവ് ഒളിച്ചോടുകയാണെന്ന് പരിഹസിച്ച ശിവൻകുട്ടിക്ക് കിട്ടിയ മറുപടി അക്ഷരാർത്ഥത്തിൽ ഒരു പ്രഹരമായിരുന്നു. തീയതിയും സ്ഥലവും രാജീവ് തന്നെ തീരുമാനിക്കുമെന്നു പറയുമ്പോൾ അതിലൊരു ആത്മവിശ്വാസമുണ്ട്. ആധുനിക ഇന്ത്യയുടെ വികസന കാഴ്ചപ്പാടുള്ള ഒരു നേതാവും, പഴയ കാലത്തെ മുദ്രാവാക്യം വിളികളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു രാഷ്ട്രീയക്കാരനും തമ്മിലുള്ള അന്തരമാണ് ഇവിടെ വ്യക്തമാകുന്നത്. വികസന മുരടിപ്പിനെക്കുറിച്ച് സംസാരിക്കാൻ രാജീവ് ചന്ദ്രശേഖർ വരുമ്പോൾ, അതിന് മറുപടി പറയാൻ കണക്കുകളും വസ്തുതകളും വേണം, അല്ലാതെ വെറും രാഷ്ട്രീയ ആരോപണങ്ങൾ കൊണ്ട് കാര്യമില്ലെന്ന് ശിവൻകുട്ടി ഇനിയെങ്കിലും മനസ്സിലാക്കണം.
വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്ന മന്ത്രിയുടെ അറിവിനെക്കുറിച്ചും പ്രവർത്തനത്തെക്കുറിച്ചും കേരളത്തിന് നന്നായി അറിയാം. സ്വന്തം വകുപ്പിലെ കാര്യങ്ങൾ പോലും നേരെ ചൊവ്വേ കൊണ്ടുപോകാൻ കഴിയാത്ത ഒരാളാണ് ഐടി മേഖലയിലും സാമ്പത്തിക വികസനത്തിലും അഗ്രഗണ്യനായ രാജീവ് ചന്ദ്രശേഖറിനെ പഠിപ്പിക്കാൻ വരുന്നത് എന്നതാണ് ഏറ്റവും വലിയ തമാശ. സഭയിലെ കസേര വലിച്ചെറിഞ്ഞ പാരമ്പര്യമുള്ളവർക്ക് വികസനത്തിന്റെ കണക്കുകൾ പറഞ്ഞാൽ മനസ്സിലാകുമോ എന്ന് കണ്ടുതന്നെ അറിയണം. “സ്ഥലവും തീയതിയും ഞാൻ പറയും” എന്ന് രാജീവ് പറഞ്ഞപ്പോൾ ശിവൻകുട്ടി ഇപ്പോൾ ഓരോരോ ഒഴികഴിവുകൾ തേടുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേന്ദ്ര ഫണ്ടുകൾ എവിടെപ്പോയി എന്ന് ചോദിക്കുന്ന മന്ത്രി, ആദ്യം കേരളത്തിലെ തൊഴിലില്ലായ്മയും വികസന മുരടിപ്പും പരിഹരിക്കാൻ എന്തുചെയ്തു എന്ന് ജനങ്ങളോട് പറയണം. രാജീവ് ചന്ദ്രശേഖറിന്റെ മുൻപിൽ ഇരിക്കുമ്പോൾ മുട്ടുവിറയ്ക്കാതിരിക്കാൻ ശിവൻകുട്ടിക്ക് പ്രത്യേക പരിശീലനം തന്നെ വേണ്ടിവരും.
ഈ സംവാദം നടന്നാൽ അത് കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഒരു വഴിത്തിരിവാകും. കേന്ദ്ര സർക്കാർ നൽകുന്ന സഹായങ്ങൾ എങ്ങനെയാണ് കേരളം പാഴാക്കുന്നത് എന്ന് ഓരോ മലയാളിയും അറിയാൻ പോകുകയാണ്. തിരുവനന്തപുരത്തെ ഐടി മേഖലയെ പിന്നോട്ടടിച്ചതും, വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരിച്ചതും എല്ലാം രാജീവ് ചന്ദ്രശേഖർ അക്കമിട്ട് നിരത്തുമ്പോൾ മന്ത്രിക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും. നേമം മണ്ഡലത്തിലെ വോട്ടർമാർക്ക് മുൻപിൽ തന്റെ വികസന വിരുദ്ധ മുഖം തുറന്നുകാട്ടപ്പെടുമെന്ന പേടി ശിവൻകുട്ടിക്കുണ്ടെന്ന് അദ്ദേഹത്തിന്റെ പരിഭ്രമം കണ്ടാൽ അറിയാം. രാജീവ് ചന്ദ്രശേഖർ ഉയർത്തുന്ന വികസന രാഷ്ട്രീയം കേരളം ഏറ്റെടുത്തിരിക്കുകയാണ്. അത് തടയാൻ നോക്കിയ ശിവൻകുട്ടി സ്വന്തം കുഴി തന്നെയാണ് തോണ്ടിയിരിക്കുന്നത്.
RC യുടെ ഒരൊറ്റ ചോദ്യത്തിൽ മുട്ടുവിറച്ച് ശിവൻകുട്ടി
