റിയൽമിയുടെ ജിടി സീരീസിലെ പുതിയ സ്മാർട്ട്ഫോൺ എത്തുന്നു

പെർഫോമൻസിലും ബാറ്ററി ശേഷിയിലും ശ്രദ്ധ കേന്ദ്രീകരിച്ച് റിയൽമിയുടെ ജിടി സീരീസിലെ പുതിയ സ്മാർട്ട്ഫോൺ എത്തുന്നു. കഴിഞ്ഞ വർഷത്തെ റിയൽമി GT6 5ജിയുടെ പിൻഗാമിയായി എത്തുന്ന റിയൽമി ജിടി7ന്റെ ലോഞ്ച് തിയതി കമ്പനി ഔ​ദ്യോഗികമായി സ്ഥിരീകരിച്ചു. ഇത് പ്രകാരം ഏപ്രിൽ 23ന് റിയൽമി ജിടി7 (realme GT7) ചൈനയിൽ ലോഞ്ച് ചെയ്യും.

100W ഫാസ്റ്റ് ചാർജിംഗ് സഹിതമാണ് ഈ റിയൽമി ഫോൺ എത്തുന്നത് എന്ന് അ‌ടുത്തിടെ ലഭിച്ച 3C സർട്ടിഫിക്കേഷൻ സ്ഥിരീകരിക്കുന്നു. റിയൽമി ജിടി7 സീരീസിൽ ജിടി7 പ്രോ ഇതിനകം തന്നെ ഇന്ത്യയിൽ ഉൾപ്പെടെ എത്തിയിട്ടുണ്ട്. ഈ പ്രോ മോഡലിന്റെ അ‌ൽപ്പം വില കുറഞ്ഞ ബദൽ ഓപ്ഷൻ എന്ന നിലയിൽക്കൂടിയാണ് റിയൽമി ജിടി7 എത്തുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 9400+ ചിപ്‌സെറ്റാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത് എന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.ഏപ്രിൽ 23-ന് ​ചൈനയിലെ പ്രാദേശിക സമയം വൈകുന്നേരം 4:00 മണിക്ക് (IST ഉച്ചയ്ക്ക് 1:30 ന്) ആണ് റിയൽമി ജിടി7 ലോഞ്ച് നടക്കുക. വരാൻ പോകുന്ന ഈ ​ഫോണിന്റെ ഡിസൈൻ റിയൽമി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, പക്ഷേ റിയൽമിയുടെ ക്യു സി ചേസ് റിയൽമി ജിടി7 5ജിയിൽ 7,000mAh+ ബാറ്ററിയും 100W ഫാസ്റ്റ് ചാർജിംഗും ഉണ്ടാകും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ വലിയ ബാറ്ററി സഹിതമാണ് എത്തുന്നത് എങ്കിലും ഈ ഹാൻഡ്‌സെറ്റിന് 8.35mm കനം മാത്രമേ ഉണ്ടാകൂ എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

ഇത്തവണ GT പെർഫോമൻസ് എഞ്ചിൻ 2.0 അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ പെർഫോമൻസ് കില്ലർ ഉപയോഗിച്ചിട്ടുണ്ടെന്ന് റിയൽമി പറഞ്ഞു. കൂടുതൽ ഡീറ്റെയിൽസ് കമ്പനി വെളിപ്പടുത്തിയിട്ടില്ല. അൾട്രാ-നാരോ ബെസലുകൾ, പ്ലാസ്റ്റിക് മിഡിൽ ഫ്രെയിം, അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്കാനർ എന്നിവയിതിലുണ്ട്. റിയൽമി ജിടി 7 പ്രീ-റിസർവേഷനുകൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ​ലൈവാണ്, പക്ഷേ ഫീച്ചറുകളുടെ ഡീറ്റെയിൽസ് പരാമർശിച്ചിട്ടില്ല. AI ടൂളുകളും ഡീപ്‌സീക്കും തരംഗമുയർത്തുന്ന ഈ സാഹചര്യത്തിൽ, 3nm ഡൈമെൻസിറ്റി 9400+ ചിപ്പ് കരുത്തിൽ എത്തുന്ന റിയൽമി GT7 ഉപയോക്താക്കൾക്ക് മികച്ച എഐ എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുമെന്ന് റിയൽമി വൈസ് പ്രസിഡന്റ് ചേസ് സു പറഞ്ഞിട്ടുള്ളത്. മികച്ച കൂളിംഗ് സൊല്യൂഷനുകൾ, പ്രമുഖ എൻഡുറൻസ് കോമ്പിനേഷനുകൾ, അൾട്രാ-ഹൈ ഫ്രെയിം റേറ്റ് സ്റ്റെബിലൈസേഷൻ, മറ്റ് സമഗ്രമായ കൂട്ടിച്ചേർക്കലുകൾ എന്നിവയും ഇതിലുണ്ടാകുമെന്ന് റിയൽമിയുടെ തലപ്പത്തുള്ളവർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അ‌തേസമയം, ​ചൈനയിലെ ലോഞ്ചിന് പിന്നാലെ ജിടി7 ഇന്ത്യയിലും അ‌വതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *