പത്തുവയസുകാരിയെ ബെവ്കോ ഔട്ട്‌ലെറ്റിനു മുന്നിൽ വരി നിർത്തി ബന്ധു; അന്വേഷണം ആരംഭിച്ച് പൊലീസ്

പാലക്കാട്: പട്ടാമ്പിയിലെ ബെവ്കോ ഔ‍‍ട്ട്ലെറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വരിനിർത്തിയിരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പട്ടാമ്പിക്ക് സമീപം തൃത്താല കരിമ്പനക്കടവിലെ ബെവ്കോ ഔട്ട്‌ലെറ്റിനു മുന്നിലാണ് പെൺകുട്ടിയെ ബന്ധു വരിനിർത്തിയതായി ആരോപണം.

പത്തുവയസ് തോന്നിപ്പിക്കുന്ന പെൺകുട്ടിയെയാണ് ബന്ധു വരിനിർത്തിയത്.ക്യൂവിൽ നിൽക്കുന്നവർ ഇതു ചോദ്യം ചെയ്തെങ്കിലും പെൺകുട്ടിയെ വരിയിൽനിന്നു മാറ്റിനിർത്താൻ ബന്ധു തയ്യാറായില്ലെന്നും ആരോപണമുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ച് തൃത്താല പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *