എറണാകുളം: അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് അതിക്രമിച്ചു കയറി പണം കവർന്ന കേസിൽ പ്രതികള്‍ പിടിയിലായി. സംഭവം നടന്ന് മണിക്കൂറുകൾക്കകം അഞ്ചംഗ സംഘത്തെ പെരുമ്പാവൂർ പൊലീസ് പിടികൂടുകയായിരുന്നു. പോഞ്ഞാശ്ശേരി സ്വദേശികളായ റിൻഷാദ്, സലാം, വലിയകുളം സ്വദേശികളായ ബേസിൽ, സലാഹുദ്ദീൻ, ചേലക്കുളം സ്വദേശി അനു എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടോടെണ് സംഭവം. 37,000 രൂപ ഭീഷണിപ്പെടുത്തി കവർച്ച ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി പണം കവര്‍ന്നു; പ്രതികൾ പിടിയിൽ
