വിവാഹ വീട്ടിൽ പണപ്പെട്ടി കുത്തിതുറന്ന് മോഷണം

കോഴിക്കോട്: പേരാമ്പ്രയിൽ വിവാഹ വീട്ടിൽ നിന്ന് പണം മോഷണം പോയി. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പണപ്പെട്ടി കുത്തിതുറന്നാണ് പണം മോഷ്ടിച്ചത്. സംഭവം നടന്നത് പൈതോത് കോറോത്ത് സദാനന്ദൻ്റെ വീട്ടിലാണ്.

ഞായറാഴ്ച ആയിരുന്നു സദാനന്ദന്റെ മകളുടെ വിവാ​ഹം,വിവാഹ ശേഷം വീടിൻ്റെ പന്തൽ അഴിക്കാൻ വന്ന തൊഴിലാളികളാണ് പണപ്പെട്ടി വീടിൻ്റെ പിൻവശത്തുള്ള കുറ്റിക്കാട്ടിൽ കണ്ടെത്തിയപ്പോഴാണ് പണം കളവ് പോയതായി കുടുംബം അറിയുന്നത്.വീടിൻ്റെ ഓഫീസ് മുറിയിൽ പണപ്പെട്ടി പൂട്ടി വെച്ച് ഉറങ്ങാൻ കിടന്ന സമയത്താണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നി​ഗമനം.

തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിൽ മോഷ്ടാവ് അകത്ത് കയറിയത് വീടിൻ്റെ പിൻഭാ​ഗത്തെ വാതിൽ പൊളിച്ചാണെന്നു മനസ്സിലായി. തുടർന്ന് പേരാമ്പ്ര പൊലീസിൽ വിവരം അറിയിച്ചു. പൊലീസും ഡോ​ഗ് സ്ക്വാഡും ഫൊറൻസിക് വിദ​ഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണം നടത്തിയ ആളെ ഇതുവരെ പിടികുടാൻ കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *