ചൈനീസ് അതിര്‍ത്തിക്ക് സമീപം റഷ്യന്‍ വിമാനം കാണാതായി. 49 പേരുമായി പറക്കുന്നതിനിടെയാണ് റഷ്യന്‍ വിമാനം കാണാതായത്. ചൈനീസ് അതിര്‍ത്തിക്ക് സമീപം റഷ്യയിലെ അമുര്‍ മേഖലയ്ക്ക് മുകളില്‍ വെച്ച് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയാണെന്നു അധികൃതര്‍ അറിയിച്ചു.
അംഗാറ എയര്‍ലൈന്‍സിന്റെ എഎന്‍-24 വിമാനമാണ് കാണാതായത്. അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ആറ് ക്രൂ അംഗങ്ങളും വിമാനത്തിലുള്ളതായാണ് പ്രാഥമിക വിവരം.വിമാനത്തിനായി തിരച്ചില്‍ നടത്തി വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി