സ്വർണക്കൊള്ളയിൽ കെ.എസ് ബൈജുവും പുറത്തേയ്‌ക്ക്; സ്വാഭാവിക ജാമ്യം അനുവദിച്ച് വിജിലൻസ് കോടതി.

ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിയായ തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ്. ബൈജുവും സ്വാഭാവിക ജാമ്യം കിട്ടി പുറത്തേയ്‌ക്ക്. ദ്വാരപാലക ശില്പകേസിലാണ് ജാമ്യം. നേരത്തെ കട്ടിള പാളി കേസിൽ ഇദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസിലും ജാമ്യം കിട്ടിയതോടെ ഇന്ന് വൈകുന്നേരത്തോടെ ബൈജു പുറത്തിറങ്ങും.കൊല്ല വിജിലൻസ് കോടതിയാണ് ദ്വാരപാലക ശില്പ കേസിലെ സ്വാഭാവിക ജാമ്യത്തിനായുള്ള അപേക്ഷ പരിഗണിച്ചത്. അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് കാട്ടിയാണ് ബൈജു ജാമ്യഹർജി നൽകിയത്. ഇന്നലെ വാദം കേട്ട കോടതി ഇന്ന് വിധി പറയാൻ മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *