ശബരിമല സ്വർണക്കൊള്ളക്കേസിൽ വൻ വീഴ്‌ച്ച: ഭാഗിക കുറ്റപത്രം സമർപ്പിക്കാനാകാതെ അന്വേഷണ സംഘം; അറസ്റ്റിലായ പ്രതികൾ ജാമ്യം നേടി പുറത്തേക്ക്

ശബരിമലയിലെ സ്വർണക്കൊള്ളക്കേസിൽ ഭാഗിക കുറ്റപത്രംപോലും നൽകാനാവാതെ എസ്.ഐ.ടി. കുഴങ്ങുമ്പോൾ പ്രതിപ്പട്ടികയിലുള്ളവർ സ്വാഭാവിക ജാമ്യംനേടി ഒന്നൊന്നായി പുറത്തേക്ക്. കേസിൽ നടപടികൾ തുടങ്ങി നാലുമാസത്തോളമായിട്ടും കുറ്റപത്രം നൽകാനായില്ലെന്നതു മാത്രമല്ല, കവർച്ചയുമായി ബന്ധമുണ്ടെന്നു ദേവസ്വം വിജിലൻസും എസ്.ഐ.ടി.യും കണ്ടെത്തിയ എല്ലാവരും അറസ്റ്റിലായിട്ടുമില്ല.ഈ സാഹചര്യത്തിൽ, പ്രതിപ്പട്ടികയിലുള്ളവർ ഓരോരുത്തരായി സ്വാഭാവിക ജാമ്യം നേടി പുറത്തേക്ക് വരുകയാണ്.കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിൽ ഇടയ്‌ക്കിടെ കോടതിയുടെതന്നെ പ്രശംസയേറ്റുവാങ്ങിയും കുറ്റപ്പെടുത്തൽ കേട്ടുമാണ് പ്രത്യേക അന്വേഷണം നീങ്ങുന്നത്. എന്നാൽ, സംഘത്തിനുമുന്നിൽ തെളിവുകളുടെ കുറവ് പ്രതിസന്ധിയാണെന്ന് സംശയിക്കണം. നഷ്ടപ്പെട്ടെന്നു കരുതുന്ന സ്വർണം ഇതുവരെ പൂർണമായി കണ്ടെത്തിയോ എന്നതിലും സംശയം. തിരഞ്ഞെടുപ്പടുത്തിരിക്കെ, അന്വേഷണവേഗം കുറയ്‌ക്കുന്നോ എന്നാണ് പ്രതിപക്ഷം സംശയിക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *