ശബരിമല സ്വര്‍ണക്കൊള്ളയില്‍ കുറ്റപത്രം വൈകുന്നതിനാല്‍ കൂടുതല്‍ പ്രതികള്‍ ജയില്‍ മോചിതരാകാം. പ്രധാന പ്രതികളായ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരി സ്വദേശി ഗോവര്‍ദ്ധനും തങ്ങള്‍ കുറ്റം ചെയ്തതായി സമ്മതിച്ചിട്ടില്ല. തൊണ്ടി മുതല്‍ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ദ്വാരപാലക പാളികളില്‍ നിന്ന് നഷ്ടമായ സ്വര്‍ണത്തിന്റെ കാര്യത്തില്‍ മാത്രമാണ് എസ്‌ഐടി ചില കണ്ടെത്തലുകള്‍ നടത്തിയിട്ടുള്ളത്. എന്നാല്‍ പ്രഭാമണ്ഡലം, ദശാവതാരം, ശ്രീകോവില്‍ വശങ്ങളിലെ പാളികള്‍ എന്നിവ ഉള്‍പ്പെടെയുള്ള കട്ടിളപ്പാളികളിലെ സ്വര്‍ണക്കൊള്ള ആര് നടത്തിയെന്നോ തൊണ്ടി മുതല്‍ എവിടെയെന്നോ വ്യക്തമായിട്ടില്ല. ഇതിലും ഗോവര്‍ദ്ധനനും പങ്കജ് ഭണ്ഡാരിയുമാണ് പ്രതികളെന്ന വാദം മാത്രമാണ് എസ്‌ഐടിക്കുള്ളത്.
ശബരിമല സ്വർണ്ണ കൊള്ള കുറ്റപത്രം ഇനിയും വൈകും; കൂടുതല്‍ പ്രതികള്‍ ജയില്‍ മോചിതരാകാം.
