ശബരിമല സ്വർണക്കൊള്ളയിൽ കുറ്റപത്രം സമർപ്പിക്കാത്തതിൽ എസ് ഐ ടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പ്രതികൾക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നുവെന്നും കോടതി. കുറ്റപത്രം സമർപ്പിക്കാനുള്ള കാലതാമസം ഗുരുതര വിഷയമാണ്. ഇങ്ങനെ വൈകുന്നത് പൊതുജനങ്ങളുടെ ഇടയിൽ സംശയത്തിന് ഇടയാക്കുമെന്നും ഹൈക്കോടതി വിമർശിച്ചു.പ്രതികളെ അറസ്റ്റ് ചെയ്തിട്ട് ഏറെക്കുറെ 90 ദിവസം ആകുന്നു. കുറ്റപത്രം നൽകിയാൽ പ്രതികൾ സ്വാഭാവിക ജാമ്യത്തിൽ പോകുന്നത് തടയാനാകും.ഹൈക്കോടതി സിംഗിൾ ബെഞ്ച് ജസ്റ്റിസ് ബദറുദ്ദീനാണ് രൂക്ഷ വിമർശനം നടത്തിയത്. കേസില്‍ പൊലീസ് പ്രതി ചേര്‍ത്തത് റദ്ദാക്കണമെന്ന പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജിയിലെ വാദത്തിനിടെയാണ് സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനം..ശബരിമല സ്വർണക്കൊള്ളയിലെ പ്രതിയും തിരുവിതാംകൂർ മുൻ എക്സിക്യൂട്ടീവ് ഓഫീസറുമായ മുരാരി ബാബു കുറ്റപത്രം സമർപ്പിക്കാത്തതിന്റെ ആനുകൂല്യം മുതലെടുത്ത് പുറത്തിറങ്ങിയിരുന്നു.
ശബരിമല സ്വർണക്കൊള്ള; എസ്ഐടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം, കുറ്റപത്രം വൈകുന്നത് പൊതുജനങ്ങളിൽ സംശയമുണ്ടാക്കും
