ശബരിമല സ്വർണക്കവർച്ച കേസിൽ മുൻകൂർ ജാമ്യം തേടി കെ പി ശങ്കർദാസും എൻ വിജയകുമാറും. ഇരുവരും കൊല്ലം വിജിലൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു. എ പത്മകുമാർ പ്രസിഡൻ്റായിരുന്ന സമയം ഇവർ രണ്ടുപേരും ബോർഡിലെ മെമ്പർമാരായിരുന്നു. കഴിഞ്ഞ ദിവസം എസ്‌ഐടിയുടെ അന്വേഷണത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ച ഘട്ടത്തിൽ ഇരുവരുടെയും പേരുകൾ പരാമർശിച്ചിരുന്നു. ബോർഡ് മെമ്പർമാരായിരുന്ന വിജയകുമാർ ,ശങ്കർദാസ് എന്നിവരെ അറസ്റ്റ് ചെയ്യാത്തത് എന്താണെന്നായിരുന്നു കോടതി ചോദിച്ചത്കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അറസ്റ്റിന് സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് ഇരുവരും മുൻകൂർ ജാമ്യ നീക്കം നടത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൈമാറിയതിൽ തനിക്ക് മാത്രമല്ല ബോർഡിലെ ഇല്ലേ അംഗങ്ങൾക്കും ഉത്തരവാദിത്തം ഉണ്ടെന്നായിരുന്നു ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുള്ളത്.
ശബരിമല സ്വർണ്ണക്കൊള്ള: മുൻകൂർ ജാമ്യം തേടി കെ പി ശങ്കർദാസും എൻ വിജയകുമാറും, പദ്മകുമാറിന്റെ മൊഴിയിൽ അറസ്റ്റിന് സാധ്യത.
