ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി ചെയ്തതെന്ന് എസ്‌ഐടി ആരോപിക്കുന്ന ‘കുറ്റങ്ങള്‍’ മന്ത്രിക്കും ബാധകം. മന്ത്രിയുടെ പങ്കിന്റെ തെളിവുകള്‍ എസ്‌ഐടിക്കു ലഭിച്ചു. അന്വേഷണ സംഘത്തിനു മേല്‍ ഭരണതലത്തില്‍ സമ്മര്‍ദമില്ലെങ്കില്‍ അടുത്തുതന്നെ മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും അറസ്റ്റിലാകാനാണ് സാധ്യത. കട്ടിളപ്പാളികള്‍, പ്രഭാമണ്ഡലം, രാശിചിഹ്നങ്ങള്‍, ദശാവതാരം എന്നിവ ആലേഖനം ചെയ്ത പാളികള്‍ 2019 മേയ് 18ന് ആചാരലംഘനത്തിലൂടെയാണ് സന്നിധാനത്തുനിന്ന് ഇളക്കിമാറ്റിയതെന്ന് കുറ്റപത്രത്തില്‍ എസ്‌ഐടി പറയുന്നു. ഇടവ മാസ പൂജകള്‍ക്കായി നട തുറന്ന സമയമായതിനാല്‍ തന്ത്രി സന്നിധാനത്തുണ്ടായിരുന്നു, ദേവനില്‍ നിന്ന് അനുജ്ഞ വാങ്ങാതെ പാളികള്‍ കടത്തുന്നതിന് തന്ത്രി മൗനാനുവാദം നല്കി, മഹസര്‍ തയാറാക്കിയ തിരുവാഭരണ കമ്മിഷണര്‍ കെ.എസ്. ബൈജുവുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി, മിഥുന മാസ പൂജയ്‌ക്കായി 2019 ജൂണ്‍ 15ന് നട തുറന്നപ്പോഴും പാളികള്‍ തിരികെയെത്തിച്ചിരുന്നില്ല, ഇത് അപ്പോള്‍ തന്നെ ദേവസ്വം ബോര്‍ഡിനെ അറിയിക്കാന്‍ തന്ത്രി തയാറായില്ല… എന്നിങ്ങനെയാണ് എസ്‌ഐടി ആരോപണം.
ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിയുടെ ‘കുറ്റങ്ങള്‍’ മന്ത്രിക്കും ബാധകം
