‘സാഹസം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്‍ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സാഹസ’ത്തിന്റെ ഫസ്റ്റ് ലുക്ക് ആൻഡ് മോഷൻ പോസ്റ്റർപുറത്ത് . ‘ട്വന്റി വൺ ഗ്രാംസ്, ‘ഫീനിക്സ്’ എന്നീ ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത് സംവിധായകൻ ബിബിൻ കൃഷ്ണ തന്നെയാണ്.

കൊച്ചിയിലെ ഇൻഫോ പാർക്കിൽ മെയ് എട്ടിന് നടന്ന തരംഗ് സീസൺ 3 യിൽ വെച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, മോഷൻ പോസ്റ്റർ തുടങ്ങിയവ പുറത്ത് വിട്ടത്. നരെയ്ൻ, ബാബു ആന്റണി, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ലോഞ്ച് ചടങ്ങിൽ നരെയ്ൻ, റംസാൻ, ജീവ, ഗൗരി, ജയശ്രീ, ശബരീഷ് വർമ്മ തുടങ്ങിയവരും പങ്കെടുത്തു.തമാശയും ആക്ഷനും നിറഞ്ഞ അഡ്വെഞ്ചർ മൂഡിൽ കഥ അവതരിപ്പിക്കുന്ന സാഹസത്തിൽ അജു വർഗീസ്, സജിൻ ചെറുക്കയിൽ, ഭഗത് മാനുവൽ, ഹരി ശിവറാം, യോഗി ജാപി, ജീവ ജോസഫ്, ടെസ ജോസഫ്, വർഷ രമേശ്, വിനീത് തട്ടിൽ, മേജർ രവി, കാർത്തിക്ക്, ജയശ്രീ, ആൻ സലിം, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിനോജ് ഒടണ്ടയിൽ, രഞ്ജിത് ഭാസ്കരൻ എന്നിവരാണ്.ഛായാഗ്രഹണം- ആൽബി, തിരക്കഥ, സംഭാഷണം – ബിബിൻ കൃഷ്ണ, സംഗീതം- ബിബിൻ അശോക്, യദുകൃഷ്ണ ദയകുമാർ, വരികൾ- വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷിഹാബ് വെണ്ണല, ആർട്- സുനിൽ കുമാരൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- പാർത്ഥൻ, അസ്സോസിയേറ്റ് ഡയറക്ടർ- നിധീഷ് നമ്പ്യാർ, മേക്കപ്പ്- സുധി കട്ടപ്പന, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സംഘട്ടനം- ഫീനിക്സ് പ്രഭു, ഡിസൈൻ- യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജിതേഷ് അഞ്ചുമന ആന്റണി കുട്ടമ്പുഴ, സ്റ്റില്സ്- ഷൈൻ ചെട്ടികുളങ്ങര, പിആർഒ- ശബരി.

Leave a Reply

Your email address will not be published. Required fields are marked *