സഞ്ചാര്‍ സാഥി പിന്‍വലിച്ചു, പക്ഷെ സിം ബൈന്‍ഡിങ് വരുന്നു; വിശദമായി അറിയാം..

വിവാദ ആപ്പായ സഞ്ചാര്‍ സാഥി സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രീ ഇന്‍സ്റ്റോള്‍ ചെയ്തു മാത്രമെ ഇന്ത്യയില്‍ ഫോണ്‍ വില്‍ക്കാവൂ എന്ന് കമ്പനികള്‍ക്ക് നല്‍കിയിരുന്ന രഹസ്യ നിര്‍ദ്ദേശം വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന് കേന്ദ്രം പിന്‍വലിച്ചു. എന്നാല്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് (ഡോട്ട്) ഏതാനും ദിവസം മുമ്പു പുറത്തിറക്കിയ മറ്റൊരു നിര്‍ദ്ദേശമാണ് ഇപ്പോള്‍ വിദഗ്ദ്ധര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്..അടുത്ത 120 ദിവസത്തിനുള്ളില്‍ സിം ബൈന്‍ഡിങ് നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.
മെസേജിങ് ആപ്പുകളായ വാട്‌സാപ്പ്, ടെലഗ്രാം, സിഗ്നല്‍ തുടങ്ങിയ സമൂഹ മാധ്യമ ആപ്പുകള്‍ ഇനി സിം കാര്‍ഡുകളുമായി ബന്ധിപ്പിച്ച് മാത്രമെ പ്രവര്‍ത്തിപ്പിക്കാവൂ എന്ന് ആവശ്യപ്പെട്ടിരിക്കുന്ന ആവശ്യമാണ് സിം ബൈന്‍ഡിങ് എന്ന് അറിയപ്പെടുന്നത്. ഉദാഹരണത്തിന് ഒരു വ്യക്തിയുടെ സിം കാര്‍ഡുമായി അയാളുടെ വാട്‌സാപ്പ് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാവൂ. ഡിജിറ്റല്‍ തട്ടിപ്പുകള്‍ അവസാനിപ്പിക്കാനാണ് ഈ നിര്‍ദ്ദേശമെന്ന് ഡോട്ട് പറയുന്നു. എന്നാല്‍, പ്രായോഗികമായ ഒരു നിര്‍ദ്ദേശമല്ലെന്നും നടപ്പാക്കുക എന്നത് ഏറക്കുറെ അസാധ്യമാണെന്നും വിദഗ്ധര്‍ പറയാന്‍ കാരണമെന്താണ് നവംബര്‍ 28നാണ് വാട്‌സാപ്പ്, ടെലഗ്രാം, സ്‌നാപ്ചാറ്റ്, ആറാട്ടൈ, ഷെയര്‍ചാറ്റ്, ജോഷ്, ജിയോചാറ്റ്, സിഗ്നല്‍ എന്നീ ആപ്പുകളാണ് ഉപയോക്താവിന്റെ സിം കാര്‍ഡുമായി നേരിട്ട് ബന്ധപ്പെട്ടു മാത്രമെ പ്രവര്‍ത്തിപ്പിക്കാവൂ എന്ന ഉത്തരവ് ഇറങ്ങിയത്. സിം കാര്‍ഡുമായി നിരന്തരം ബന്ധപ്പെട്ടിരിക്കണം എന്നാണ് നിര്‍ദ്ദേശം. ആക്ടിവ് സിം കാര്‍ഡുകള്‍ ഇല്ലാത്ത ഉപകരണങ്ങളില്‍ അവ പ്രവര്‍ത്തിപ്പിക്കാനാവില്ല.
നവംബര്‍ 28നാണ് വാട്‌സാപ്പ്, ടെലഗ്രാം, സ്‌നാപ്ചാറ്റ്, ആറാട്ടൈ, ഷെയര്‍ചാറ്റ്, ജോഷ്, ജിയോചാറ്റ്, സിഗ്നല്‍ എന്നീ ആപ്പുകളാണ് ഉപയോക്താവിന്റെ സിം കാര്‍ഡുമായി നേരിട്ട് ബന്ധപ്പെട്ടു മാത്രമെ പ്രവര്‍ത്തിപ്പിക്കാവൂ എന്ന ഉത്തരവ് ഇറങ്ങിയത്. സിം കാര്‍ഡുമായി നിരന്തരം ബന്ധപ്പെട്ടിരിക്കണം എന്നാണ് നിര്‍ദ്ദേശം. ആക്ടിവ് സിം കാര്‍ഡുകള്‍ ഇല്ലാത്ത ഉപകരണങ്ങളില്‍ അവ പ്രവര്‍ത്തിപ്പിക്കാനാവില്ല.
ഒന്നിലേറെ ഉപകരണങ്ങളില്‍ വാട്‌സാപ് ഉപയോഗിക്കുന്നതു പോലെയുള്ള കാര്യങ്ങള്‍ നടത്തുക എന്നത് സുഗമമായിരിക്കില്ല എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നിര്‍ദ്ദേശം അനുസരിക്കാന്‍ തയാറാണ് എന്ന് 120 ദിവസത്തിനുള്ളില്‍ അറിയിച്ചിരിക്കണം എന്നാണ് പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സിമ്മുമായി വിദേശത്തു പോകുന്നവര്‍ക്ക് അവരുടെ സമൂഹ മാധ്യമം പ്രവര്‍ത്തിപ്പിക്കാം. അല്ലെങ്കില്‍ സാധിക്കില്ലെന്നും കേന്ദ്രം പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *