റിയാദ്: 20 വര്‍ഷമായി ഒരേ കിടപ്പാണ് സൗദി അറേബ്യയിലെ ഒരു രാജകുമാരന്. അപകടത്തില്‍ പരിക്കേറ്റ് കോമയില്‍ ആയതാണ് അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍. പിന്നീട് എഴുന്നേറ്റ് നടക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. അപകടം നടന്ന് 14 വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന ചെറിയ സൂചനകള്‍ അല്‍ വലീദ് നല്‍കിയിരുന്നു എങ്കിലും കാത്തിരിപ്പിന് ഇതുവരെ ഫലമുണ്ടായിട്ടില്ല.
ലോകത്ത് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും മികച്ച ചികില്‍സയും പരിരക്ഷയും ഉറപ്പാക്കാന്‍ സാധിക്കുന്ന കുടുംബത്തിലെ അംഗമാണ് അല്‍ വലീദ് രാജകുമാരന്. എന്നാല്‍ പണം കൊണ്ട് നേടാവുന്നതിലും അപ്പുറം എന്തോ ഒന്ന് വെല്ലുവിളിയായി നില്ക്കുന്നു ഇപ്പോഴും. ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില് ഒരാളായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ സഹോദരന്റെ മകനാണ് ഇദ്ദേഹം.
2005ലാണ് അല്‍ വലീദ് രാജകുമാരന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായ അപകടം നടന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 18ന് രാജകുമാരന് പ്രായം 36 ആയി. 20 വര്‍ഷമായി ഒരേ കിടപ്പാണ്. അപകടത്തില്‍ തലച്ചോറിന് ഏറ്റ ക്ഷതമാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. സൈനിക കോളജില്‍ പഠിക്കുന്ന കാലത്താണ് അപകടമുണ്ടായത്. റിയാദിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലാണ് രാജകുമാരനെ പരിചരിക്കുന്നത്.
ജീവന് നിലനിര്‍ത്തുന്ന യന്ത്രങ്ങളുടെ സഹായത്തോടെ കിടക്കുകയാണ് കഴിഞ്ഞ 20 വര്‍ഷമായി വലീദ്. ട്യൂബ് വഴി ഭക്ഷണം നല്‍കുന്നുണ്ട്. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയാല്‍ മരണം സംഭവിച്ചേക്കാം. അപകടത്തെ തുടര്‍ന്ന് തിരിച്ച് ജീവിതത്തിലേക്ക് വരാന്‍ പറ്റാത്ത വിധം പരിക്കേറ്റുവെന്ന് ബോധ്യമായ വേളയില്‍ വെന്റിലേറ്ററില്‍ നിന്ന് നീക്കാന്‍ ഡോക്ടര്‍മാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ പിതാവ് തടഞ്ഞു.
സൗദിയിലെ സ്സീപ്പിങ് പ്രിന്‍സ് ദൈവം തന്റെ മകന് മരണം വിധിച്ചിരുന്നു എങ്കില്‍ അന്നു തന്നെ ഖബറിലേക്ക് എത്തുമായിരുന്നില്ലേ എന്നാണ് പിതാവ് ചോദിച്ചതത്രെ. ദൈവം അവനെ തിരിച്ചുവിളിക്കുംവരെ സംരക്ഷിക്കണം എന്നും പിതാവ് നിര്‍ദേശിച്ചു. തുടര്‍ന്നാണ് റിയാദിലെ ആശുപത്രിയില്‍ തുടരാന്‍ തീരുമാനിച്ചത്. അന്നുമുതല്‍ സൗദി അറേബ്യയിലെ സ്ലീപ്പിങ് പ്രിന്‍സ് എന്നാണ് അല്‍ വലീദ് രാജകുമാരന് അറിയപ്പെടുന്നത്. 2019ല്‍ ശരീരം മരുന്നുകളോട് അനുകൂലമായി പ്രതികരിച്ചിരുന്നു. ചില ചലനങ്ങള്‍ കൈകളിലും തലയിലും ഉണ്ടാകുകയും ചെയ്തു. കൈ ഉയര്‍ത്താന്‍ ശ്രമിക്കുകയും തല ഒരു വശത്തേക്ക് തിരിക്കുകയും ചെയ്തു. ഇതോടെ ഡോക്ടര്‍മാര്‍ക്കും കുടുംബങ്ങള്‍ക്കും വലിയ പ്രതീക്ഷയായി. പക്ഷേ, പിന്നീട് പുരോഗതിയുണ്ടായില്ല.
എങ്കിലും പരിചരണം തുടരാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും വിദഗ്ധ ചികില്‍സ നല്‍കുകയും ചെയ്തിരുന്നുവത്രെ. ജീവതത്തിലേക്ക് മടങ്ങില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ജീവന് രക്ഷാ സഹായങ്ങള്‍ നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ പിതാവ് മറിച്ചൊരു നിലപാട് എടുത്തതിനാല്‍ ഇപ്പോഴും അനങ്ങാതെ കിടക്കുകയാണ് അല്‍ വലീദ്. ഫേസ്ബുക്കിലും ആപ്പിളിലുമടക്കം ലോകത്തെ പ്രധാന കമ്പനികളിലെല്ലാം ഓഹരി പങ്കാളിത്തമുള്ള രാജകുമാരന്. ഇദ്ദേഹത്തിന്റെ സഹോദരന്റെ മകനാണ് സ്ലീപ്പിങ് പ്രിന്‍സ് എന്ന് അറിയപ്പെടുന്ന വലീദ്. 2017ല്‍ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന് ഉള്‍പ്പെടെയുള്ള പ്രമുഖരെ സൗദി അറേബ്യയിലെ ഭരണകൂടം അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. അഴിമതി നടത്തിയെന്ന് ആരോപിച്ചിരുന്നു അറസ്റ്റ്. മാസങ്ങള്‍ക്ക് ശേഷം വിട്ടയക്കുകയായിരുന്നു.
ഈ വര്‍ഷത്തെ ജന്മദിനത്തോടനുബന്ധിച്ച് കുടുംബം പുതിയ മെഡിക്കല്‍ അപ്ഡേറ്റുകളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും, സോഷ്യല്‍ മീഡിയയില്‍ രാജകുമാരന്റെ പിറന്നാള്‍ വാര്‍ത്ത ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചു. ഇത്രയും നീണ്ട കോമയ്ക്ക് ശേഷം ഒരാള്‍ സുഖം പ്രാപിക്കുന്നത് വൈദ്യശാസ്ത്രപരമായി സാധ്യതയില്ലെന്ന് വിദഗ്ദ്ധര്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ എപ്പോഴെങ്കിലും മാറ്റം ഉണ്ടാവുമെന്നാണ് കുടുംബത്തിന്റെ പ്രത്യാശ.