പുതിയ സുരക്ഷാ ഫീച്ചറുമായി ട്രൂകോളർ. സാമൂഹ്യ മാധ്യമങ്ങൾ വഴി നടക്കുന്ന നിരവധി തട്ടിപ്പുകളുടെ തടയാൻ വേണ്ടിയാണ് പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ച് ട്രൂകോളർ എത്തിയിരിക്കുന്നത്.
ട്രൂകോളർ ആപ്പിലെ പുതിയ ഇന്‍ററാക്‌ടീവ് വിഭാഗമായ സ്‌കാംഫീഡ് ഫീച്ചറിലൂടെ ഇനി തട്ടിപ്പുകൾ തിരിച്ചറിയാൻ കഴിയും.ആളുകൾക്ക് അവരുടെ നമ്പറിലേക്ക് സംശയം തോന്നിക്കുന്ന കോളുകളോ സന്ദേശങ്ങളോ ലഭിച്ചാൽ റിപ്പോർട്ട് ചെയ്യാൻ ഈ സ്‌കാംഫീഡ് ഫീച്ചറിലൂടെ കഴിയും.ഒപ്പം ഇത്തരത്തിൽ മറ്റുള്ളവർ റിപ്പോർട്ട് ചെയ്‌തത് കാണാനും, ഇന്‍ററാക്‌ടീവ് വിഭാഗം കമ്മ്യൂണിറ്റിയിൽ നൽകിയിരിക്കുന്ന ഉപദേശം വായിക്കാനും സാധിക്കും.
പ്രണയ തട്ടിപ്പുകൾ, യുപിഐ തട്ടിപ്പുകൾ, ഒടിപി തട്ടിപ്പ്, വ്യാജ ജോലി ഓഫറുകൾ, ഫിഷിങ് തുടങ്ങിയ എല്ലാ തട്ടിപ്പ് കേസുകളും ട്രൂകോളറിന്‍റെ സ്‌കാംഫീഡ് ഫീച്ചറിൽ ഉപഭോക്താക്കൾക്ക് പങ്കിടാം.