സജിചെറിയാനുമായി രഹസ്യ ധാരണ; കോണ്‍ഗ്രസില്‍ പടയൊരുക്കം, സിപിഎം ഭയപ്പെടുന്നത് ബിജെപി മുന്നേറ്റത്തെ.

കോണ്‍ഗ്രസിലെ ചില നേതാക്കള്‍ മന്ത്രി സജിചെറിയാനുമായി തുടരുന്ന രഹസ്യ ധാരണയ്‌ക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. ശക്തമായ അടിത്തറ ഉണ്ടായിരുന്ന മണ്ഡലത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി കോണ്‍ഗ്രസിനെ സജി ചെറിയാനു മുന്‍പില്‍ ചില നേതാക്കള്‍ അടിയറവ് വച്ചിരിക്കുകയാണെന്നാണ് ആക്ഷേപം. ചെങ്ങന്നൂരിലെ സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും അവസാനവാക്കായി സജി ചെറിയാന്‍ മാറിയിട്ട് കാലമേറെയായി.എന്‍ഡിഎയ്‌ക്ക് ശക്തമായ സ്വാധീനമുള്ള ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ത്രികോണ മത്സരം വന്നാല്‍ എന്‍ഡിഎയ്‌ക്ക് അനുകൂലമായി ചിത്രം മാറും. ഇതു മനസിലാക്കി സജിചെറിയാനെ സഹായിക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ധാരണയിലെത്തിയതായും ഇതിനായി ചില മത, സാമുദായിക നേതാക്കള്‍ ഇടനില നിന്നതായുമാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *